Sub Lead

ഇന്ത്യന്‍ ജനാധിപത്യം ബാബരി വിധിക്ക് ശേഷം; എസ്ഡിപിഐ ചര്‍ച്ചാ സംഗമം നാളെ

ഇന്ത്യന്‍ ജനാധിപത്യം ബാബരി വിധിക്ക് ശേഷം; എസ്ഡിപിഐ ചര്‍ച്ചാ സംഗമം നാളെ
X

കോഴിക്കോട്: ഇന്ത്യന്‍ ജനാധിപത്യം ബാബരി വിധിക്ക് ശേഷം എന്ന വിഷയത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ചര്‍ച്ചാ സംഗമം നാളെ (നവംബര്‍ 9 തിങ്കള്‍) നടക്കും. കോഴിക്കോട് പൊറ്റമ്മല്‍ ജങ്ഷനില്‍ (പാലാഴി റോഡില്‍) എസ്ഡിപിഐ റീജ്യനല്‍ ഓഫിസില്‍ രാവിലെ 10. 30 ന് നടക്കുന്ന ചര്‍ച്ചാ സംഗമം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി ഉദ്ഘാടനം ചെയ്യും. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിക്കും. രാഷ്ട്രീയ നീരീക്ഷനും മാധ്യമ പ്രവര്‍ത്തകനുമായ എ സജീവന്‍ (ബാബരി വിധി: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനവും ഭാവിയും), പ്രമുഖ നിയമജ്ഞന്‍ അഡ്വ.കെ.പി മുഹമ്മദ് ശരീഫ് (ബാബരി വിധിയും ഇന്ത്യന്‍ ജുഡീഷ്വറിയുടെ നൈതികതയും), പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ (ബാബരി വിധി: തമസ്‌കരിക്കപ്പെട്ട ചരിത്ര വസ്തുതകള്‍), എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, കോഴിക്കോട് ജില്ല പ്രസിഡന്റ് മുസ്തഫ പാലേരി സംസാരിക്കും.




Next Story

RELATED STORIES

Share it