Sub Lead

ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം പഞ്ചാബില്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു

ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം പഞ്ചാബില്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് -21 വിമാനം പഞ്ചാബിലെ മൊഗയ്ക്ക് സമീപം തകര്‍ന്ന് പൈലറ്റ് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ വ്യോമസേനാ പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരിയാണ് മരിച്ചുത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് മൊഗയിലെ ബാഗാപുരാനയിലെ ലാംഗിയാന ഖുര്‍ദ് ഗ്രാമത്തിലാണ് മിഗ് -21 തകര്‍ന്നത്. വ്യോമസേനയുടെ പതിവ് പരിശീലനത്തിനിടെയാണ് അപകടമെന്ന് അധികൃതര്‍ അറിയിച്ചു. അപകടകാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു.

ഈ വര്‍ഷം മിഗ്-21 വിമാനം തകര്‍ന്നുവീഴുന്നത് മൂന്നാംതവണയാണ്. മാര്‍ച്ചില്‍, മധ്യേന്ത്യയിലെ ഒരു എയര്‍ ബേസില്‍ ഒരു മിഗ് -21 വിമാനം അപകടത്തില്‍പ്പെട്ട് വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ കൊല്ലപ്പെട്ടിരുന്നു. പരിശീലന ദൗത്യത്തിനിടെയുണ്ടായ അപകടത്തിലാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ഗുപ്ത കൊല്ലപ്പെട്ടതെന്നായിരുന്നു വിശദീകരണം. ജനുവരിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം രാജസ്ഥാനിലെ സൂറത്ഗഡിന് സമീപം തകര്‍ന്നുവീണു. വിമാനത്തിന്റെ പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

Indian Air Force's MiG-21 aircraft crashes in Punjab's Moga, pilot killed

Next Story

RELATED STORIES

Share it