Sub Lead

കടല്‍ വഴിയും ആക്രമണം നടത്തി ഇന്ത്യ; ഐ എന്‍ എസ് വിക്രാന്തും ഇറങ്ങി

കടല്‍ വഴിയും ആക്രമണം നടത്തി ഇന്ത്യ; ഐ എന്‍ എസ് വിക്രാന്തും ഇറങ്ങി
X

കറാച്ചി: കറാച്ചിയില്‍ ഇന്ത്യന്‍ നാവികസേന ആക്രമണം നടത്തിയെന്ന് റിപോര്‍ട്ട്. ഐ.എന്‍.എസ് വിക്രാന്ത് കറാച്ചി തുറമുഖത്തെ ലക്ഷ്യമിട്ടെന്നാണ് വിവരം. ഇതിനൊപ്പം അറബിക്കടലില്‍ പി 8 ഐയുടെ നിരീക്ഷണം തുടരുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ ദീര്‍ഘദൂര നിരീക്ഷണ വിമാനമാണ് പി8ഐ.

കരമാര്‍ഗവും പാക് ആക്രമണം തുടരുകയാണ്. ജമ്മു കശ്മീരിലെ ഉറി, കുപ്വാര, തങ്ധര്‍, കര്‍ണ്ണ മേഖലകളില്‍ പാകു സൈന്യം നിയന്ത്രണ രേഖയ്ക്ക് കുറുകെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രണ്ട് പാകിസ്താന്‍ സെനികരെ ഇന്ത്യ പിടികൂടിയെന്നാണ് വിവരം. വ്യോമാക്രണ ശ്രമം നടന്ന ജയ്‌സാല്‍മേറില്‍നിന്നും ജമ്മുവിലെ അഖ്‌നൂരില്‍നിന്നും ഓരോ പാകിസ്താന്‍ പൈലറ്റുമാരെ ഇന്ത്യ പിടികൂടിയതായാണ് വിവരം.

പാക്ക് പ്രധാനമന്ത്രിയുടെ വീടിന് 20 കിലോമീറ്റര്‍ അകലെ സ്‌ഫോടനം നടന്നെന്നാണ് വിവരം. ലഹോറിലും കറാച്ചിയിലും സിയാല്‍കോട്ടിലും പെഷാവറിലും ആക്രമണം നടന്നു. പെഷാവറില്‍ വലിയ സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട്. ലഹോറില്‍ ഡ്രോണ്‍ ആക്രമണമാണ് നടത്തിയത്. പാക്ക് പഞ്ചാബിലെ വ്യോമ മുന്നറിയിപ്പ് സംവിധാനം തകര്‍ത്തു. സര്‍ഗോധയിലും ഫൈസ്ലാബാദിലും വ്യോമ പ്രതിരോധസംവിധാനം തകര്‍ത്തു. പാക്ക് അധീന കശ്മീരിലെ മുസാഫറാബാദില്‍ ഇന്ത്യയുടെ ആക്രമണം.





Next Story

RELATED STORIES

Share it