Sub Lead

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു

24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 161 മരണം. ഇതും കഴിഞ്ഞ 44 ദിവസങ്ങൾക്കുള്ളിലെ കൂടിയ നിരക്കാണ്.‌

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 25,320 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞവർഷം ഡിസംബർ പകുതിക്കുശേഷം റിപോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണിത്.

24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 161 മരണം. ഇതും കഴിഞ്ഞ 44 ദിവസങ്ങൾക്കുള്ളിലെ കൂടിയ നിരക്കാണ്.‌ ഇതോടെ ഇന്ത്യയിൽ ആകെ മരണം 1,58,756 ആയി. നിലവിൽ ചികിൽസയിലുള്ളവർ 2,15,800 പേർ.

രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,13,59,048 ആയി ഉയര്‍ന്നു. ഇതില്‍ 1,09,89,897 പേരും രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 16,637 പേര്‍ രോഗമുക്തി നേടി.

മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ ദിവസം 15,602 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്‌. വിവിധ സംസ്ഥാനങ്ങളിലായി 2,10,544 രോഗികളാണ് നിലവില്‍ ചികിൽസയില്‍ തുടരുന്നത്. രാജ്യത്തുടനീളം 1,58,607 പേരുടെ ജീവനും കൊവിഡ് കവര്‍ന്നു.

കേരളം, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. 24 മണിക്കൂറിൽ റിപോർട്ട് ചെയ്ത കേസുകളിൽ 87.73 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതോടെ രാജ്യത്തെ രോഗവിമുക്തി നിരക്ക് 96.82 ൽനിന്ന് 96.75 ആയി കുറഞ്ഞു.

ആഗോളക്കണക്കിലും 1.13 കോടി കേസുകളുമായി ഇന്ത്യ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാമതാണ്. യുഎസും (3 കോടിയിലേറെ) ബ്രസീലുമാണ് (1.14 കോടി) മുന്നിൽ. ഇതേസമയം, ശനിയാഴ്ച വരെയുള്ള കണക്കുപ്രകാരം രാജ്യത്തുടനീളം 2.97 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിൻ നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it