Sub Lead

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; 88 ശതമാനം പേര്‍ക്കും ലക്ഷണങ്ങളില്ല

തമിഴ്‌നാട്ടില്‍ നടത്തിയ 88 ശതമാനം പേര്‍ക്കും ലക്ഷണങ്ങളില്ലെന്നാണ് വെളിപെടുത്തല്‍. കണ്ടെയ്ന്‍മെ്‌റ് സോണുകളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയധികം നിശബ്ദ കൊവിഡ് രോഗികളെ കണ്ടെത്തിയത്.

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; 88 ശതമാനം പേര്‍ക്കും ലക്ഷണങ്ങളില്ല
X

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 805 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17,082 ആയി ഉയര്‍ന്നു .ഇതില്‍ 87 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് തിരികെ നാട്ടിലെത്തിയവരാണ്.407 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി ആശുപത്രിവിട്ടു . 8731 പേരാണ് തമിഴ്നാട്ടില്‍ ഇതുവരെ രോഗമുക്തി നേടിയത് .

തമിഴ്‌നാട്ടില്‍ നടത്തിയ 88 ശതമാനം പേര്‍ക്കും ലക്ഷണങ്ങളില്ലെന്നാണ് വെളിപെടുത്തല്‍. കണ്ടെയ്ന്‍മെ്‌റ് സോണുകളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയധികം നിശബ്ദ കൊവിഡ് രോഗികളെ കണ്ടെത്തിയത്. മരിച്ചവരില്‍ പതിനാറു ശതമാനം പേര്‍ക്കും മറ്റു അസുഖങ്ങളില്ലെന്നും ഇല്ലായിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ റാന്‍ഡം പരിശോധനകളിലൂടെയാണ് ഭൂരിപക്ഷം പേരെയും കണ്ടെത്തിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രോഗികളായ 40 ശതമാനം പേര്‍ക്കു പനിയും 37 ശതമാനം പേര്‍ക്കു ചുമയുമുണ്ട്. ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.അതിനിടെ ഏറ്റവും കൂടുതല്‍ രോഗികളുള്ള ചെന്നൈയില്‍ ഇന്നലെയും രോഗം ബാധിക്കുന്നവരുടെ എണ്ണം 500 കടന്നു 549 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ കൊവിഡ് കേസുകള്‍ 11,131 ആയി ഉയര്‍ന്നു. മരിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും പ്രമേഹം, കിഡ്‌നി രോഗങ്ങള്‍ , രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങള് ഉണ്ടായിരുന്നു. ചെന്നൈ വിമാനത്താവളത്തില്‍ പരമാവധി 25 പേര്‍ എത്തുന്നുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ തമിഴ്നാട്ടിലെ മറ്റ് വിമാനത്താവളങ്ങളും സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.



Next Story

RELATED STORIES

Share it