Sub Lead

അഫ്ഗാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്താഖി ഇന്ത്യയിലേക്ക്

അഫ്ഗാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്താഖി ഇന്ത്യയിലേക്ക്
X

കാബൂള്‍: അഫ്ഗാനിസ്താന്‍ വിദേശ കാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്താഖി ഇന്ത്യയിലേക്ക്. യുഎന്‍ സുരക്ഷാ സമിതി യാത്രക്ക് അനുമതി നല്‍കിയതോടെ ഒക്ടോബര്‍ 9 മുതല്‍ 16 വരെ അദ്ദേഹം ഇന്ത്യ സംരക്ഷിക്കും. കഴിഞ്ഞ മാസമാണ് ഇന്ത്യാ സന്ദര്‍ശനം ആസൂത്രണം ചെയ്തിരുന്നതെങ്കിലും യുഎന്‍ സുരക്ഷാ സമിതി കമ്മിറ്റി അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. യുഎന്‍ ഉപരോധമുള്ള താലിബാന്‍ നേതാക്കളുടെ പട്ടികയില്‍ ഉള്ളതിനാല്‍ മുത്താഖിക്ക് പ്രത്യേക അംഗീകാരം വേണ്ടത്. പാകിസ്താന്‍ അംഗം ചെയര്‍മാനായിരിക്കുന്ന സമിതിയാണ് സെപ്റ്റംബര്‍ 30ന് മുത്താഖിയുടെ യാത്രയ്ക്ക് അനുമതി നല്‍കിയത്. മേയ് പതിനഞ്ചിന് കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍, മുത്താഖിയുമായി സംസാരിച്ചിരുന്നു. ജനുവരിയില്‍ കേന്ദ്ര വിദേശകാര്യ സെക്രട്ടറി ദുബൈയില്‍ വച്ച് അഫ്ഗാന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തി. 2021ല്‍ യുഎസ്-യൂറോപ്യന്‍ സൈന്യങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്തിരിഞ്ഞ് ഓടിയതിന് ശേഷമുള്ള വലിയ നയതന്ത്ര നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

Next Story

RELATED STORIES

Share it