Sub Lead

ഇമാമിനെ മര്‍ദ്ദിച്ച് ഹിന്ദുത്വ സംഘം

ഇമാമിനെ മര്‍ദ്ദിച്ച് ഹിന്ദുത്വ സംഘം
X

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ പള്ളി ഇമാമിനെ ഹിന്ദുത്വ സംഘം മര്‍ദ്ദിച്ചു. തിവാരിപൂര്‍ പ്രദേശത്തെ ശെഖ്പൂര്‍ മസ്ജിദിലെ ഇമാമായ മുഹമ്മദ് ഇല്യാസിനെയാണ് സെപ്റ്റംബര്‍ 11ന് ഹിന്ദുത്വ സംഘം ആക്രമിച്ചത്. രാത്രി പുറത്തുപോയി ഭക്ഷണം കഴിച്ചുവരുമ്പോഴായിരുന്നു ആക്രമണം. മുസ് ലിംകളെ മോശമായി ചിത്രീകരിക്കുന്ന വാക്ക് ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇല്യാസ് പറഞ്ഞു. സംഭവം അറിഞ്ഞ് പ്രദേശത്തെ മുസ്‌ലിംകള്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഒരു ഓട്ടോഡ്രൈവര്‍ അടക്കം നിരവധി പേര്‍ക്കെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it