Sub Lead

ഐഎഫ്എഫ്‌കെയില്‍ സ്വതന്ത്ര സിനിമകളെ അവഗണിക്കുന്നതായി പരാതി

ഐഎഫ്എഫ്‌കെയില്‍ സ്വതന്ത്ര സിനിമകളെ അവഗണിക്കുന്നതായി പരാതി
X

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്വതന്ത്ര സിനിമകളെ ബോധപൂര്‍വം അവഗണിക്കുതായി മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ(എംഐസി) ആരോപിച്ചു. സ്വതന്ത്ര സിനിമകളുടെ നിലനില്‍പ്പിനും പ്രചാരണത്തിനുമായി സംവിധായകര്‍, സാങ്കേതിക വിദഗ്ധര്‍, വിമര്‍ശകര്‍, ആസ്വാദകര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ചേര്‍ന്ന് പുതുതായി രൂപീകരിച്ച കൂട്ടായ്മയാണ് എംഐസി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150ഓളം അംഗങ്ങളാണ് കൂട്ടായ്മയിലുള്ളത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരപരിപാടികള്‍ ആരംഭിക്കാനും എംഐസി തീരുമാനിച്ചു.

ഐഐഎഫ്‌കെ മല്‍സരവിഭാഗത്തിലും മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലും കേരള പ്രീമിയര്‍ നടപ്പാക്കുക, മലയാളം സിനിമ തിരഞ്ഞടുക്കുന്ന കമ്മിറ്റിയിലും സംസ്ഥാന അവാര്‍ഡ് ജൂറിയിലും ഭൂരിപക്ഷ അംഗങ്ങളും മലയാളികളാവരുത്, മലയാളം സിനിമ ഇന്ന്, കാലിഡോസ്‌കോപ്പ് എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകള്‍ക്കു 20 ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുക, ആര്‍ട്ടിസ്റ്റ് ഡയരക്ടറെ അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറ്റി നിയമിക്കുക, അടൂര്‍ കമ്മിറ്റി നിര്‍ദേശിച്ചതു പ്രകാരം ഫിലിം മാര്‍ക്കറ്റ് നടപ്പാക്കുക, സര്‍ക്കാരിന്റെ ഗ്രാന്റ് ലഭിച്ച മലയാളം സിനിമകള്‍ക്ക് കെഎസ്എഫ്ഡിസി തിയേറ്ററുകളില്‍ ഒരാഴ്ച, ഒരു ഷോ പ്രൈംടൈമില്‍ അനുവദിക്കുക. ഹോളിഡേ ഓവര്‍ സംവിധാനത്തില്‍നിന്ന് ആ ഒരാഴ്ചത്തെ പ്രദര്ശനത്തെ ഒഴിവാക്കുക, ഐഐഎഫ്‌കെഎയില്‍ ഭയരഹിതമായും സ്വതന്ത്രമായും പ്രേക്ഷകര്‍ക്കു സിനിമ കാണാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 90 ശതമാനം പ്രീബുക്കിങ് ഫിസിക്കല്‍ ബൂത്തുകള് വഴി തന്നെ നടപ്പാക്കുക, ഐഐഎഫ്‌കെയും ചലച്ചിത്ര അക്കാദമിയുടെയും പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും ഓഡിറ്റിന് വിധേയമാക്കുക, ഐഐഎഫ്‌കെയിലേക്ക് ഉള്‍പ്പെടുന്ന വിവിധ പാക്കേജ് സിനിമകളുടെ തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുക തുടങ്ങിയവ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എംഐസി പ്രക്ഷോഭം നടത്തുകയെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.




Next Story

RELATED STORIES

Share it