Sub Lead

''ഹിന്ദു സമൂഹത്തില്‍ തുല്യത ഉണ്ടായിരുന്നെങ്കില്‍ മതപരിവര്‍ത്തനം നടക്കുമായിരുന്നോ?, ഞങ്ങളാണോ തൊട്ടുകൂടായ്മ ഉണ്ടാക്കിയത്?'': സിദ്ധരാമയ്യ

ഹിന്ദു സമൂഹത്തില്‍ തുല്യത ഉണ്ടായിരുന്നെങ്കില്‍ മതപരിവര്‍ത്തനം നടക്കുമായിരുന്നോ?, ഞങ്ങളാണോ തൊട്ടുകൂടായ്മ ഉണ്ടാക്കിയത്?: സിദ്ധരാമയ്യ
X

മൈസൂരു: ജാതി സെന്‍സസില്‍ ക്രിസ്ത്യന്‍ സമുദായത്തിലെ ജാതി ഉള്‍പ്പെടുത്തുന്നതിനെ വിമര്‍ശിച്ച ബിജെപിക്ക് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിന്ദു സമൂഹത്തില്‍ തുല്യതയും എല്ലാവര്‍ക്കും തുല്യ അവസരങ്ങളുമുണ്ടെങ്കില്‍ മതപരിവര്‍ത്തനം നടക്കുമായിരുന്നോ എന്ന് സിദ്ധരാമയ്യ ചോദിച്ചു. എങ്ങനെയാണ് തൊട്ടുകൂടായ്മ വന്നത്?. ഞങ്ങളാണോ തൊട്ടുകൂടായ്മ ഉണ്ടാക്കിയത് ?: ഹിന്ദു മതത്തിലോ ഇസ്‌ലാം മതത്തിലോ ക്രിസ്തു മതത്തിലോ തുല്യത ലഭിച്ചില്ലെങ്കില്‍ ആളുകള്‍ മറ്റു വിശ്വാസങ്ങളിലേക്ക് മാറും. അത് അവരുടെ അവകാശമാണ്. ആരെങ്കിലും മറ്റൊരു മതത്തിലേക്ക് മാറിയാല്‍ അവരുടെ മുന്‍ ജാതി പരിശോധിക്കും. സാമൂഹിക കാരണങ്ങളാല്‍ മതം മാറിയവരുടെ ആ സമയത്തെ ജാതി പരിശോധിക്കുമെന്നും സിദ്ധരാമയ്യ ഉറപ്പിച്ചുപറഞ്ഞു. ജാതി സെന്‍സസില്‍ കുറുബ ക്രിസ്ത്യന്‍, ലിംഗായത്ത് ക്രിസ്ത്യന്‍, മറാത്ത ക്രിസ്ത്യന്‍, ബാലിജ ക്രിസ്ത്യന്‍, മാദാര്‍ ക്രിസ്ത്യന്‍, ഒക്കലിഗ് ക്രിസ്ത്യന്‍, ബഞ്ചാര ക്രിസ്ത്യന്‍, ബോവി ക്രിസ്ത്യന്‍ എന്നിങ്ങനെയുള്ള 47 ജാതികള്‍ ചേര്‍ക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു സമൂഹത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.

ബിജെപി നേതൃത്വത്തിലെ കര്‍ണാടക സര്‍ക്കാര്‍ 2022ല്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കുന്ന കാര്യത്തില്‍ നിയമവകുപ്പില്‍ നിന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it