രാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചത് എസ്എഫ്ഐ ആണെങ്കിൽ നടപടിയെന്ന് എം എ ബേബി
ഇത്തരം അക്രമങ്ങൾക്ക് സിപിഐഎം ഒരിക്കലും കൂട്ടുനിൽക്കില്ല. ഈ അക്രമസംഭവത്തിൽ ഏതെങ്കിലും എസ്എഫ്ഐ - സിപിഐഎം പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ അവർക്കെതിരേ കർശന നടപടി എടുക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കൊല്ലം: രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്ത എസ്എഫ്ഐയുടെ ക്രിമിനൽ നടപടിയിൽ വിചിത്രവാദവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്തതിൽ എസ്എഫ്ഐ-സിപിഎം പ്രവർത്തകരുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന വിചിത്രവാദവുമായാണ് എം എ ബേബി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തുവന്നത്.
എം എ ബേബിയുടെ ഈ ന്യായീകരണത്തിനെതിരേ വ്യാപകമായ പ്രതിഷേധ കമന്റുകളാണ് ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ വന്നുകൊണ്ടിരിക്കുന്നത്. കല്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിൽ നടന്ന അക്രമത്തെ അതിശക്തമായി അപലപിക്കുന്നു. ഇത്തരം അക്രമങ്ങൾക്ക് സിപിഐഎം ഒരിക്കലും കൂട്ടുനിൽക്കില്ല. ഈ അക്രമസംഭവത്തിൽ ഏതെങ്കിലും എസ്എഫ്ഐ - സിപിഐഎം പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ അവർക്കെതിരേ കർശന നടപടി എടുക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധിയുടെ ഓഫിസ് വെള്ളിയാഴ്ച്ചയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തത്. ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്എഫ്‌ഐക്കാര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫിസിലെ ഫര്‍ണീച്ചറുകളും തകര്‍ത്തു.
പ്രവര്‍ത്തകര്‍ ഓഫിസിലെത്തുമ്പോള്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തകര്‍ത്തശേഷം ഡിവൈഎഫ്‌ഐക്കാര്‍ ഷട്ടര്‍ താഴ്ത്തി. അതിനുശേഷം തെരുവില്‍ പോലിസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ രാഹുല്‍ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. എസ്എഫ്‌ഐ നടത്തിയത് ഗുണ്ടായിസമാണെന്ന് ടി സിദ്ദിഖും ഷാഫി പറമ്പിലും ആരോപിച്ചു.
RELATED STORIES
മോണ്ടെനെഗ്രോയില്‍ വെടിവയ്പ്പ്: 12 പേര് കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക്...
13 Aug 2022 2:40 AM GMTസല്മാന് റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്‍
13 Aug 2022 2:11 AM GMTകോഴിക്കോട് മേയർ ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്‍...
12 Aug 2022 2:35 PM GMT'നേരിടാനുള്ളത് 38,000 കേസുകള്‍'; ജോണ്സന് & ജോണ്സന് കമ്പനി 2023ഓടെ...
12 Aug 2022 1:54 PM GMT'ദേശീയപതാക നിര്‍മിക്കുന്നത് ബംഗാളിലെ മുസ് ലിംകമ്പനി'; 'ഹര് ഘര്‍...
12 Aug 2022 1:25 PM GMTമന്ത്രിമാര്‍ ഓഫിസില്‍ ഇരുന്നാല്‍ പോരാ, നാട്ടിലിറങ്ങണം; പോരായ്മ...
12 Aug 2022 11:09 AM GMT