- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ആക്രമിക്കപ്പെട്ടാല്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ തിരിച്ചാക്രമിക്കപ്പെടും: തൃണമൂൽ മന്ത്രി
ചൊവ്വാഴ്ച കൊല്‍ക്കത്തയിലും ഹൗറയിലും നടന്ന ബിജെപി പ്രതിഷേധറാലികള്‍ അക്രമാസക്തമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഗുഹയുടെ പ്രസ്താവന.

കൊല്‍ക്കത്ത: തൃണമൂല്‍ പ്രവര്‍ത്തകരുടേത് വളയണിയുന്ന കൈകളല്ലെന്നും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചാല്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ തിരിച്ചാക്രമിക്കപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കി പശ്ചിമബംഗാള്‍ മന്ത്രി ഉദയന്‍ ഗുഹ. സീതല്‍കുചിയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗുഹ. ചൊവ്വാഴ്ച കൊല്‍ക്കത്തയിലും ഹൗറയിലും നടന്ന ബിജെപി പ്രതിഷേധറാലികള്‍ അക്രമാസക്തമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഗുഹയുടെ പ്രസ്താവന.
"ഞങ്ങള്‍ വളയണിയുന്നവരല്ല. ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചാല്‍ ഞങ്ങള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല. ഞങ്ങളില്‍ ഒരാളുടെ മേല്‍ കൈവെച്ചാല്‍ അവരില്‍ രണ്ട് പേരെ തിരിച്ചാക്രമിക്കുമെന്ന കാര്യം അവര്‍ ഓര്‍ത്തിരുന്നാല്‍ നന്ന്". പ്രസംഗത്തിനിടെ ഗുഹ പറഞ്ഞു.
വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനകള്‍ നടത്തുന്ന തൃണമൂല്‍ നേതാക്കളില്‍ നിന്ന് ഇത്തരം വാക്കുകള്‍ അപ്രതീക്ഷിതമല്ലെന്ന് ബിജെപി പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ദുര്‍വൃത്തികള്‍ പുറത്തുവരുന്നതോടെ ഉണ്ടാകുന്ന പരിഭ്രമത്തിലാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















