Sub Lead

ജെറ്റ് ഇന്ധനം ലഭിക്കുന്നില്ല; യൂറോപ്പിന് ബാക്കിയുള്ളത് ആറ് ആഴ്ചത്തേക്കുള്ളത് മാത്രമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി

ജെറ്റ് ഇന്ധനം ലഭിക്കുന്നില്ല; യൂറോപ്പിന് ബാക്കിയുള്ളത് ആറ് ആഴ്ചത്തേക്കുള്ളത് മാത്രമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി
X

യുദ്ധവും ഹോര്‍മുസ് പ്രതിസന്ധിയും അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ യൂറോപില്‍ ജെറ്റ് ഇന്ധനത്തിന് ക്ഷാമം നേരിടുന്നതായി റിപോര്‍ട്ട്. യൂറോപ്പിന് ആറ് ആഴ്ചത്തേക്കു്ള്ള ജെറ്റ് ഇന്ധനം മാത്രമാണ് അവശേഷിക്കുന്നതെന്ന് അന്താരാഷ്ട്ര എന്‍ര്‍ജി ഏജന്‍സി മേധാവി വ്യക്തമാക്കി.

'യൂറോപ്പിന് ഒരുപക്ഷേ ആറ് ആഴ്ചത്തേക്കുള്ള ജെറ്റ് ഇന്ധനമാണ് ബാക്കിയുള്ളത്' എന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി മേധാവി ഫാത്തിഹ് ബിറോള്‍ അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം മൂലം എണ്ണ വിതരണം തടസ്സപ്പെട്ടാല്‍ ഉടന്‍ വിമാനങ്ങള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഹോര്‍മുസ് കടലിടുക്ക് ഫലപ്രദമായി അടച്ചതുമൂലം നമ്മള്‍ ഇതുവരെ നേരിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധിയും ആഗോള പ്രത്യാഘാതങ്ങളും ഉണ്ടാക്കുമെന്ന് ബിറോള്‍ പറഞ്ഞു.

ആഗോള സമ്പദ്വ്യവസ്ഥയില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ കാലം പോകുന്തോറും ലോകമെമ്പാടുമുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കും. പണപ്പെരുപ്പത്തിനും അത് കാരണമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഉയര്‍ന്ന പെട്രോള്‍ വില, ഉയര്‍ന്ന ഗ്യാസ് വില, ഉയര്‍ന്ന വൈദ്യുതി വില' എന്നിവ അഭിമുഖീകരിക്കേണ്ടി വരുമെന്നും ഫാത്തിഹ് ബിറോള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it