News

ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട്

ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട്
X

തൊടുപുഴ: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ (Idukki dam) വീണ്ടും റെഡ് അലര്‍ട്ട് (Red Alert) പ്രഖ്യാപിച്ചു. റൂള്‍ കര്‍വ് അനുസരിച്ചാണ് അലര്‍ട്ടില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഡാമില്‍ നിലവില്‍ ജലനിരപ്പ് 2398.30 അടി ആണ്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിങ്ങനെ എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടായിരുന്നു(Orange alert). മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത് (yellow alert). രാത്രിയിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണം. ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായി കിഴക്കന്‍ കാറ്റ് സജീവമായതും തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. തിങ്കളാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

Next Story

RELATED STORIES

Share it