- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആറു മാസം മുമ്പ് 'തുടച്ചുനീക്കിയ' ഹമാസിന്റെ റഫാ ബ്രിഗേഡിനെ ഇല്ലാതാക്കണമെന്ന് ഇസ്രായേല്‍ സൈനിക മേധാവി

ഗസ സിറ്റി: ഗസയിലെ റഫയിലെ അല്‍ഖസ്സം ബ്രിഗേഡിനെ പരാജയപ്പെടുത്താന്‍ സയണിസ്റ്റ് സൈനികര്‍ക്ക് നിര്‍ദേശം നല്കി ഇസ്രായേലി സൈനിക മേധാവി ഇയാല്‍ സാമിര്‍. മൊറാഗ് പ്രദേശത്ത് ക്യാംപ് ചെയ്യുന്ന സയണിസ്റ്റ് സൈനികരെ നേരില്‍ കണ്ടാണ് ഇയാല്‍ സാമിര്‍ ഈ ആവശ്യം ഉന്നയിച്ചത്. ഗസയില്‍ പുതുതായി സ്ഥാപിച്ച കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന 36ാം ഡിവിഷനിലെ കമാന്‍ഡര്‍മാരുമായും സൈനികരുമായും സമീര്‍ സംസാരിച്ചതായും നിലവിലുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും ഇസ്രായേല്‍ സൈന്യം പറഞ്ഞു. സതേണ്‍ കമാന്‍ഡ് ചീഫ് മേജര്‍ ജനറല്‍ യാരോണ്‍ ഫിങ്കല്‍മാന്‍, 36ാം ഡിവിഷന് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മൊറാന്‍ മര് തുടങ്ങിയവരുമായാണ് ഇയാല്‍ സാമിര്‍ ചര്‍ച്ച നടത്തിയിരിക്കുന്നത്.
റഫയിലെ അല്‍ ഖസ്സം ബ്രിഗേഡിനെ തുടച്ചുനീക്കിയതായി 2024 സെപ്റ്റംബറില്‍ ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തില്‍ അധികം നീണ്ടുനിന്ന അധിനിവേശത്തില്‍ റഫാ ബ്രിഗേഡിന് കാര്യമായ നഷ്ടമൊന്നുമുണ്ടായിരുന്നില്ല. കൂടാതെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലുള്ള സമയത്ത് ബ്രിഗേഡ്സ് ശക്തിയും പ്രദര്‍ശിപ്പിച്ചു. ഇതോടെ ഇസ്രായേലി പ്രചാരണ തന്ത്രങ്ങള്‍ പൊളിഞ്ഞുവീണു.
RELATED STORIES
ഗോലാന്‍ കുന്നുകളുടെ മൂന്നിലൊന്ന് നല്കിയാല് ഇസ്രായേലുമായി...
5 July 2025 2:05 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളെ ആക്രമിച്ച് ജൂത കുടിയേറ്റക്കാര്‍
5 July 2025 1:45 PM GMTഇറാന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയത് ഭീകരപ്രവര്‍ത്തനം
5 July 2025 1:20 PM GMTസുപ്രിംകോടതി ജീവനക്കാരുടെ നിയമനത്തില്‍ ഒബിസി സംവരണം
5 July 2025 12:42 PM GMTവസീം ഖുറൈശിയെ തല്ലിക്കൊന്ന പോലിസുകാര്‍ക്കെതിരേ കേസെടുക്കണമെന്ന് കോടതി
5 July 2025 12:02 PM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം; ബിന്ദുവിൻ്റെ കുടുംബത്തിന് വീട് ...
5 July 2025 11:53 AM GMT