Sub Lead

'പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചു'; പുല്‍വാമ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് പാക് മന്ത്രി

പുല്‍വാമ ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് 'സമ്മതിച്ചുകൊണ്ട്‌' പാക് ശാസ്ത്രസാങ്കേതികവകുപ്പുമന്ത്രി ഫവദ് ചൗധരി കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയിരുന്നു. സംഭവം വിവാദമായതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്

പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചു; പുല്‍വാമ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് പാക് മന്ത്രി
X

ന്യൂഡല്‍ഹി: പാകിസ്താന്‍ തീവ്രവാദത്തെ അംഗീകരിക്കുന്നില്ലെന്നും പുല്‍വാമ ആക്രമണത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതായും മന്ത്രി ഫവാദ് ചൗധരി. പാകിസ്താന്‍ ഒരു ഭീകരതയേയും അംഗീകരിക്കുന്നില്ലെന്നും തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചെന്നും അദ്ദേഹം എന്‍ഡിടിവിയോട് പറഞഅഞു.

പുല്‍വാമ ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് 'സമ്മതിച്ചുകൊണ്ട' പാക് ശാസ്ത്രസാങ്കേതികവകുപ്പുമന്ത്രി ഫവദ് ചൗധരി കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയിരുന്നു. സംഭവം വിവാദമായതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

'തന്റെ പ്രസ്താവന വ്യക്തമാണ്. ബാലാക്കോട്ടിലെ പാകിസ്താന്‍ പ്രദേശത്തേക്ക് കടക്കാന്‍ ഇന്ത്യ തുനിഞ്ഞതിനെത്തുടര്‍ന്ന് തങ്ങള്‍ ഏറ്റെടുത്ത ഓപ്പറേഷന്‍ സ്വിഫ്റ്റ് റിസോര്‍ട്ടിനെ കുറിച്ചാണ് പറഞ്ഞത്. പുല്‍വാമാനന്തര ഓപറേഷനെ കുറിച്ചാണ് താന്‍ സംസാരിച്ചത്. പുല്‍വാമ എന്നത് മുഖാമുഖം വരുന്നു എന്നതിനുള്ള വിശാലമായ പദമാണ്' ഫവദ് ചൗധരി എന്‍ഡിവിയോട് വിശദീകരിച്ചു.

'ഇന്ത്യയെ അവരുടെ രാജ്യത്തിനകത്ത് നമ്മള്‍ ആക്രമിച്ചു. പുല്‍വാമയിലെ നമ്മുടെ വിജയം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിന്റെ വിജയമാണ്. നമ്മളെല്ലാവരും അതിന്റെ ഭാഗമാണ്'' ദേശീയ അസംബ്ലിയില്‍ ചൗധരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

2019 ഫെബ്രുവരിയില്‍ ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. പുല്‍വാമ ആക്രമണസമയത്ത് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ചൗധരി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ്.

Next Story

RELATED STORIES

Share it