Sub Lead

കഞ്ചാവുമായി 'ഐഐടി ബാബ' അറസ്റ്റില്‍; താന്‍ അഘോരിയാണെന്നും കൈയ്യിലുണ്ടായിരുന്നത് പ്രസാദമാണെന്നും അവകാശവാദം

കഞ്ചാവുമായി ഐഐടി ബാബ അറസ്റ്റില്‍; താന്‍ അഘോരിയാണെന്നും കൈയ്യിലുണ്ടായിരുന്നത് പ്രസാദമാണെന്നും അവകാശവാദം
X

ജയ്പൂര്‍: ഐഐടി ബാബയെന്ന് അറിയപ്പെടുന്ന അഭയ് സിങിനെ ഒന്നര ഗ്രാം കഞ്ചാവുമായി പോലിസ് അറസ്റ്റ് ചെയ്തു. ജയ്പൂരിലെ ക്ലാസിക് ഹോട്ടലില്‍ അഭയ് സിങ് ബഹളമുണ്ടാക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് പരിശോധനക്കെത്തിയ പോലിസ് സംഘമാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്. തുടര്‍ന്ന് എന്‍ഡിപിഎസ് നിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരം കേസെടുത്തു. നിസാര അളവ് കഞ്ചാവ് ആയതിനാല്‍ ഉടന്‍ തന്നെ ജാമ്യത്തിലും വിട്ടു. താന്‍ ആഘോരി ബാബയാണെന്നും കൈയ്യിലുണ്ടായിരുന്ന കഞ്ചാവ് പ്രസാദമാണെന്നും ഇയാള്‍ അവകാശപ്പെട്ടു. കഞ്ചാവ് വലിക്കല്‍ അഘോരികളുടെ ആചാരമാണെന്നും ഇയാള്‍ വിശദീകരിച്ചു.

'' ഞാന്‍ കഞ്ചാവ് വലിക്കാറുണ്ട്. ഞാന്‍ മാത്രമല്ല നിരവധി സന്യാസിമാര്‍ വലിക്കാറുണ്ട്. അത് കുറ്റമാണെന്ന് പപോലിസ് കരുതുകയാണെങ്കില്‍ അങ്ങനെ തന്നെയാവട്ടെ''-അഭയ് സിങ് പറഞ്ഞു. ഐഐടി വിദ്യഭ്യാസമുണ്ടെന്ന് പറയപ്പെടുന്ന അഭയ് സിങ് ഉയര്‍ന്ന ജോലി ഉപേക്ഷിച്ചാണ് സന്യാസിയായത്. ചാംപ്യന്‍സ് ട്രോഫി മല്‍സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യയും വിരാട് കോലിയും പരാജയപ്പെടുമെന്ന ഇയാളുടെ പ്രവചനം എട്ടുനിലയില്‍ പൊട്ടിയിരുന്നു.

Next Story

RELATED STORIES

Share it