ഉദ്ധവ് താക്കറെ രാജിവച്ചു

മുംബൈ: രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ശിവസേനയെ സ്വന്തം നേട്ടത്തിനായി മാത്രം കണ്ടവരാണ് പാര്‍ട്ടി വിട്ടതെന്ന് ഉദ്ധവ് പറഞ്ഞു. സോണിയാ ഗാന്ധിക്കും ശരദ് പവാറിനും നന്ദി. ബാല്‍ താക്കറെയുടെ സ്വപ്നത്തിനായാണ് താന്‍ പോരാടിയത്. യഥാര്‍ഥ ശിവസൈനികര്‍ തനിക്ക് ഒപ്പമുണ്ട്. വിമതര്‍ക്ക് എല്ലാം നല്‍കി. 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ട് നടത്താന്‍ പറഞ്ഞ ഗവര്‍ണര്‍ക്ക് നന്ദിയെന്ന് ഉദ്ധവ് പരിഹസിച്ചു.
ആരോടാണ് നിങ്ങള്‍ക്ക് വൈരാഗ്യം? എന്ത് പ്രശ്‌നമുണ്ടെങ്കിലും നേരിട്ട് ചര്‍ച്ച നടത്താമായിരുന്നു എന്ന് വിമതരോട് ഉദ്ധവ് പറഞ്ഞു. ബിജെപി ഇടപെട്ട് 24 മണിക്കൂറിനകം വിശ്വാസവോട്ട് തേടണമെന്ന് നിര്‍ദ്ദേശിച്ചു. ശിവസേനാ പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്. ജനാധിപത്യം നമ്പറുകള്‍ കൊണ്ടുള്ള കളിയാണോ? തനിക്ക് ആ കളിയില്‍ താത്പര്യമില്ല. ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
5 Aug 2022 10:56 AM GMTകനത്ത മഴ: തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിങ് പ്രവര്‍ത്തനം...
1 Aug 2022 11:19 AM GMTതിരുവനന്തപുരം ജില്ലയില്‍ കൊവിഡ് മഹാമാരിയില്‍ മാതാപിതാക്കള്‍...
6 July 2022 11:05 AM GMTപ്രകൃതി വിരുദ്ധ പീഡനം;ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
6 July 2022 9:28 AM GMTതിരുവനന്തപുരം ശ്രീചിത്രയില്‍ കൊവിഡ് വ്യാപനം
20 Jun 2022 7:07 AM GMTചത്ത മാനിനെ കറിവച്ച് തിന്നു; വനംവകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി
19 Jun 2022 4:15 AM GMT