Sub Lead

ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ പാചകം ചെയ്ത മുന്‍ സൈനികന്‍ അറസ്റ്റില്‍

ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ പാചകം ചെയ്ത മുന്‍ സൈനികന്‍ അറസ്റ്റില്‍
X

ഹൈദരാബാദ്: ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ പാചകം ചെയ്ത് വിവിധപ്രദേശങ്ങളില്‍ വിതറിയ മുന്‍ സൈനികന്‍ പിടിയില്‍. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ മീര്‍പേട്ട മുന്‍സിപ്പിലാറ്റി പരിധിയില്‍ താമസിക്കുന്ന ഗുരുമൂര്‍ത്തി എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ജനുവരി പതിനാറിനാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ശരീരം വെട്ടിനുറുക്കി മസാല ചേര്‍ത്ത് കുക്കറില്‍ പാചകം ചെയ്തു. ഇതിന് ശേഷം വിവിധപ്രദേശങ്ങളില്‍ വിതറുകയായിരുന്നു.

കൊലയ്ക്ക് ശേഷം ഗുരുമൂര്‍ത്തി മീര്‍പേട്ട പോലിസ് സ്‌റ്റേഷനില്‍ എത്തി. ജനുവരി പതിനാറിന് താനും ഭാര്യ വെങ്കട്ട മാധവിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും വീട്ടില്‍ നിന്നിറങ്ങി പോയ അവരെ പിന്നീട് കണ്ടിട്ടില്ലെന്നും പരാതി നല്‍കുകയും ചെയ്തു. ഗുരുമൂര്‍ത്തിയും വെങ്കട്ടമാധവിയും തമ്മില്‍ സ്ഥിരം സംഘര്‍ഷമുണ്ടാവാറുണ്ടെന്ന് അന്വേഷണത്തില്‍ പോലിസ് കണ്ടെത്തി. ഇതേതുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗുരുമൂര്‍ത്തി കുറ്റം സമ്മതിച്ചത്. എന്നാല്‍, വിവിധപ്രദേശങ്ങളില്‍ വിതറിയ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പോലിസിന് സാധിച്ചിട്ടില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.

സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം കാഞ്ചന്‍ബാഗിലെ ഡിആര്‍ഡിഒ ഓഫിസില്‍ സുരക്ഷാജീവനക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു ഗുരുമൂര്‍ത്തി. 13 വര്‍ഷം മുമ്പാണ് ഇയാള്‍ വെങ്കട്ട മാധവിയെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്.





Next Story

RELATED STORIES

Share it