Sub Lead

ദുര്‍ഗ വിഗ്രഹ നിമജ്ജനം: ഹൈദരാബാദിലെ പള്ളികള്‍ മൂടി പോലിസ്

ദുര്‍ഗ വിഗ്രഹ നിമജ്ജനം: ഹൈദരാബാദിലെ പള്ളികള്‍ മൂടി പോലിസ്
X

ഹൈദരാബാദ്: ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദിലെ മുസ്‌ലിം പള്ളികള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഇട്ട് മൂടി. ഘോഷയാത്രകള്‍ കടന്നുപോവുന്ന പഴയ നഗരത്തിലെ അഫ്‌സല്‍ ഗഞ്ച്, പത്തര്‍ഘാട്ടി, സിദ്ദിയാമ്പര്‍ ബസാര്‍, മുഅസ്സിം ജാഹി മാര്‍ക്കറ്റ് പ്രദേശങ്ങളിലെ പള്ളികളാണ് മൂടിയത്. പഴയനഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 200 ദുര്‍ഗാ പ്രതിമകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഘോഷയാത്രാ പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുകയും എല്ലാ പ്രധാന സ്ഥലങ്ങളിലും പിക്കറ്റുകള്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. പള്ളികള്‍ മൂടുന്നത് ഒരു പ്രതിരോധ നടപടിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it