Sub Lead

ഭാര്യയുടെ കുടുംബം വന്ധ്യതാ വിവരങ്ങള്‍ മറച്ചുവച്ചു; ഭര്‍ത്താവിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി

ഭാര്യയുടെ കുടുംബം വന്ധ്യതാ വിവരങ്ങള്‍ മറച്ചുവച്ചു; ഭര്‍ത്താവിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി
X

റായ്പൂര്‍: ഗര്‍ഭം ധരിക്കാന്‍ കഴിയില്ലെന്ന വിവരം മറച്ചുവച്ച് യുവാവിനെ വിവാഹം കഴിച്ച യുവതിക്കും കുടുംബത്തിനും തിരിച്ചടി. യുവാവിന് വിവാഹമോചനം അനുവദിച്ച ഹൈക്കോടതി അയാള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. ഛത്തീസ്ഗഡിലെ ഖൈരാഗഡ് സ്വദേശിയായ യുവാവിനാണ് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചത്. 2015 ജൂണ്‍ അഞ്ചിനാണ് ഖൈരാഗഡില്‍ ഹിന്ദു മത ആചാരപ്രകാരം വിവാഹം നടന്നത്. യുവതിയുടെ കുടുംബം ദരിദ്രരായതിനാല്‍ വിവാഹ ചെലവ് മുഴുവന്‍ വരനാണ് വഹിച്ചത്. ഭര്‍തൃവീട്ടില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും താമസമുണ്ടായിരുന്നു. എന്നാല്‍, വിവാഹം കഴിഞ്ഞ് രണ്ടുമാസമായപ്പോഴേക്കും യുവതിയുടെ സ്വഭാവം മാറി. മാതാപിതാക്കളെ അനാഥാലയത്തില്‍ ഉപേക്ഷിക്കാന്‍ അവര്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു. അതോടെ ഭര്‍ത്താവ് വിവാഹമോചന ഹരജി നല്‍കി. തന്റെ ഭാര്യക്ക് ആര്‍ത്തവമില്ലെന്നും കുട്ടികള്‍ ഉണ്ടാവില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ യുവതിയെ ചികില്‍സിച്ച ഡോക്ടറും മൊഴി നല്‍കി. കഴിഞ്ഞ പത്തുവര്‍ഷമായി സ്ത്രീക്ക് ആര്‍ത്തവം ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടര്‍ മൊഴി നല്‍കിയത്. അതിന് ശേഷം ഇത്തരം കാര്യങ്ങളില്‍ വിദഗ്ദനായ ഡോ. ഗുലാത്തിയെയും കോടതി വിളിച്ചുവരുത്തി. യുവതിയുടെ യൂട്ടറസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ഡോ. ഗുലാത്തിയും റിപോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് തോടതി വിവാഹമോചനം അനുവദിച്ചത്. യുവാവിനും കുടുംബത്തിനും യുവതിയും കുടുംബവും ഉണ്ടാക്കിയ നഷ്ടങ്ങള്‍ പരിഗണിച്ചാണ് നഷ്ടപരിഹാരം അനുവദിച്ചത്.

Next Story

RELATED STORIES

Share it