Sub Lead

യുവതിയേയും മക്കളേയും കാണാതായ സംഭവം: ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

യുവതിയേയും മക്കളേയും കാണാതായ സംഭവം: ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍
X

പത്തനംതിട്ട: തിരുവല്ലയില്‍ മക്കളോടൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. റീന എന്ന യുവതിയേയും മക്കളേയും കാണാതായി ആഴ്ചകള്‍ക്കുള്ളിലാണ് റീനയുടെ ഭര്‍ത്താവ് അനീഷ് മാത്യുവിനെ (41) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കവിയൂരിലെ വീട്ടിലാണ് സംഭവം. അമ്മയേയും മക്കളെയും കാണാതായെന്ന പരാതി അന്വേഷിക്കാന്‍ പോലിസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അതിന് പിന്നാലെ അമ്മയും മക്കളും ബസില്‍ അടക്കം യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിനിടെയാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. അനീഷും റീനയും തമ്മിലുള്ള കുടുംബപ്രശ്‌നം നേരത്തെ ബന്ധുക്കള്‍ ഇടപെട്ടാണ് പരിഹരിച്ചത്. ആഗസ്റ്റ് 17നാണ് റീനയേയും മക്കളേയും കാണാതാകുന്നത്. ഇതുവരെയും വിവരമൊന്നുമില്ല.

Next Story

RELATED STORIES

Share it