Sub Lead

ഷര്‍ജീല്‍ ഉസ്മാനിയെ ഉടന്‍ മോചിപ്പക്കണമെന്ന് മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തകര്‍

2020 ജൂലൈ 8നാണ് ഉത്തര്‍പ്രദേശ് പോലിസ് അദ്ദേഹത്തെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ചില്‍നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടെത്തിയ അഞ്ചംഗ സംഘം അറസ്റ്റ് വാറന്റോ മെമ്മോയോ ഇല്ലാതെ ഷര്‍ജീലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഷര്‍ജീല്‍ ഉസ്മാനിയെ ഉടന്‍ മോചിപ്പക്കണമെന്ന് മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തകര്‍
X

ന്യൂഡല്‍ഹി: ഒരു മാസത്തിലേറെയായി അലിഗഡ് ജയിലില്‍ തടവില്‍ കഴിയുന്ന ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ദേശീയ സെക്രട്ടറിയും സിഎഎ വിരുദ്ധ സമര പോരാളിയുമായ ഷര്‍ജീല്‍ ഉസ്മാനിയേയും മറ്റു മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും ഉടന്‍ നിരുപാധികം വിട്ടയക്കണമെന്ന് രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

2020 ജൂലൈ 8നാണ് ഉത്തര്‍പ്രദേശ് പോലിസ് അദ്ദേഹത്തെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ചില്‍നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടെത്തിയ അഞ്ചംഗ സംഘം അറസ്റ്റ് വാറന്റോ മെമ്മോയോ ഇല്ലാതെ ഷര്‍ജീലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലാപ്‌ടോപ്പും പിടിച്ചെടുത്തു.

2019 ഡിസംബര്‍ 15ന് അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ പോലിസ്-അര്‍ധസൈനിക വിഭാഗങ്ങള്‍ അഴിച്ചുവിട്ട അക്രമവുമായി ബന്ധപ്പെട്ട അഞ്ച് എഫ്‌ഐആറുകളില്‍ നിലവില്‍ ഉസ്മാനിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്.

വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ക്യാംപസുകളിലും തെരുവുകളിലും മുന്‍നിരയില്‍ നിന്ന് ഷാര്‍ജീല്‍ ഉസ്മാനി പ്രതിഷേധത്തിന് നേതൃത്വം നല്‍കി. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ സിഎഎ വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി പ്രവര്‍ത്തകരില്‍ ഒരാളാണ് അദ്ദേഹം. ഇന്ത്യയില്‍ ഇസ്ലാമോഫോബിയയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയ അദ്ദേഹം പ്രശസ്ത പോര്‍ട്ടലുകളില്‍ അഭിപ്രായ ലേഖനങ്ങള്‍ എഴുതുകയും മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളെക്കുറിച്ച് രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.

സിഎഎ വിരുദ്ധ പ്രസ്ഥാനവുമായി ബന്ധപ്പെട്ട നേതാക്കളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമാണ് ഷര്‍ജീല്‍ ഉസ്മാനിയുടെ അറസ്റ്റ് എന്ന് ഇതില്‍ ഒപ്പുവച്ച് തങ്ങള്‍ ശക്തമായ വിശ്വസിക്കുന്നു.അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെയും ജാമിയ മില്ലിയ ഇസ്‌ലാമിയയിലെയും പ്രത്യേകിച്ചും വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഭരണകൂടം കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്നും സംയുക്ത പ്രസ്താവന കുറ്റപ്പെടുത്തി.

അന്‍സാര്‍ അബൂബക്കര്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രസിഡന്റ്, ധായ നെപ്പോളിയന്‍ റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം (വി.സി.കെ) തമിഴ്‌നാട് സംസ്ഥാന ജോയിന്റ് സെക്രട്ടറി, ഐഎഎസ്എ ദില്ലി സംസ്ഥാന പ്രസിഡന്റ് കവല്‍പ്രീത് കൗര്‍, എസ്‌ഐഒ പ്രസിഡന്റ് ലബീദ് ഷാഫി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം എസ് സാജിദ്, ബീഹാര്‍ യുവജന സംഘടന ബീഹാര്‍ പ്രസിഡന്റ് മൊസാഹറുല്‍ ഇസ്‌ലാം, വിദ്വേഷത്തിനെതിരായ കൂട്ടായ്മ ഭാരവാഹി നദീം ഖാന്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കേരള സംസ്ഥാന പ്രസിഡന്റ് നഹാസ് മാല, ജന്‍ ജാഗ്രന്‍ ശക്തി സംഘാഥന്‍ ബിഹാര്‍ സോഹിനി ഷോയിബ്, സിഎസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് ടി എ കിഷോര്‍, എംഎസ്എഫ് പ്രസിഡന്റ് ടി പി അഷ്‌റഫലി, കാരവാന്‍ ഇന്ത്യ ആസാദ് അഷ്‌റഫ്, മക്തബ് പത്രാധിപര്‍ അസ്ല കയ്യലകത്ത് തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്.

Next Story

RELATED STORIES

Share it