Sub Lead

യുഎസിന്റെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെട്ടത് വലിയ ബഹുമതി: യെമനിലെ ഹൂത്തികള്‍

യുഎസിന്റെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെട്ടത് വലിയ ബഹുമതി: യെമനിലെ ഹൂത്തികള്‍
X

സന്‍ആ: അമേരിക്കയുടെ തീവ്രവാദപട്ടികയില്‍ ഉള്‍പ്പെട്ടതിനെ വലിയ ബഹുമതിയായാണ് കാണുന്നതെന്ന് യെമനിലെ ഹൂത്തികള്‍. യുഎസ് സര്‍ക്കാരിന്റെ സുഹൃത്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത് വളരെ മോശമാണെന്ന് ഹൂത്തികളുടെ ഡെപ്യൂട്ടി വക്താവായ നാസര്‍ അല്‍ ദിന്‍ അമീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

''ഗസയ്ക്ക് പിന്തുണ നല്‍കിയതിനാലാണ് യുഎസ് യെമനെ ലക്ഷ്യമിടുന്നത്. ഇത് യെമനികള്‍ക്കുള്ള വലിയ ബഹുമതിയാണ്. ഈ ബഹുമതി പോരാട്ടത്തിലൂടെ നേടിയെടുത്തതാണ്. ഞങ്ങളുടെ അംഗങ്ങള്‍ക്ക് യുഎസില്‍ ബാങ്ക് നിക്ഷേപങ്ങളോ അക്കൗണ്ടുകളോ ബിസിനസുകളോ ഇല്ല. ഞങ്ങള്‍ ആ രാജ്യത്തേക്ക് പോവാറുമില്ല. ഫലസ്തീന്‍ ജനതയ്ക്കുള്ള അചഞ്ചലമായ പിന്തുണ ഇനിയും തുടരും.''-നാസര്‍ അല്‍ ദിന്‍ അമീര്‍ വിശദീകരിച്ചു.

ഹൂത്തികളെ യുഎസ് വിദേശഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഹൂത്തികള്‍ ശരിയായ പാതയിലാണെന്നതിന്റെ തെളിവാണെന്ന് ഫലസ്തീനിലെ മുജാഹിദീന്‍ പ്രസ്ഥാനം പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീനികള്‍ക്ക് ഹൂത്തികള്‍ നിര്‍ണായകമായ പിന്തുണയാണ് നല്‍കിയത്. ഗസമുനമ്പിലെ വംശഹത്യയില്‍ ലോകരാജ്യങ്ങള്‍ മൗനം പാലിച്ചപ്പോള്‍ ഹൂത്തികള്‍ ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കി. യെമനികള്‍ക്ക് മുമ്പില്‍ ഇസ്രായേലും യുഎസും ധാര്‍മികമായി പരാജയപ്പെട്ടതിന്റെ തെളിവാണ് ഭീകരവാദപട്ടികയുടെ പുതുക്കലെന്നും മുജാഹിദീന്‍ പ്രസ്ഥാനം വിശദീകരിച്ചു.

Next Story

RELATED STORIES

Share it