Sub Lead

ജന്മാഷ്ടമി ആഘോഷത്തില്‍ ബുര്‍ഖ ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍; റാഞ്ചി സ്വദേശി പ്രമോദ് സോണിയാണ് പിടിയിലായത്

ജന്മാഷ്ടമി ആഘോഷത്തില്‍ ബുര്‍ഖ ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍; റാഞ്ചി സ്വദേശി പ്രമോദ് സോണിയാണ് പിടിയിലായത്
X

റാഞ്ചി: ജാര്‍ഖണ്ഡില്‍ ജന്മാഷ്ടമി ആഘോഷത്തിനിടെ ബുര്‍ഖ ധരിച്ചെത്തിയ ഹിന്ദു യുവാവ് അറസ്റ്റില്‍. റാഞ്ചി സ്വദേശിയായ പ്രമോദ് സോണി എന്നയാളാണ് ആല്‍ബര്‍ട്ട് എക്ക ചൗക്കില്‍ വച്ച് അറസ്റ്റിലായത്. ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്‌വാര്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത പരിപാടിയിലാണ് ഇയാള്‍ മുസ്‌ലിം സ്ത്രീകളെ പോലെ എത്തിയത്. ബുര്‍ഖ ധരിച്ചുള്ള പ്രമോദ് സോണിയുടെ നടത്തത്തിലും പെരുമാറ്റത്തിലും നുസ്രത്ത് പര്‍വീണ്‍ എന്ന യുവതിക്കാണ് ആദ്യം സംശയം തോന്നിയത്. ഇതോടെ അവര്‍ വിവരം പോലിസില്‍ അറിയിച്ചു. പോലിസുകാരെ കണ്ട് സ്ഥലം വിടാന്‍ ശ്രമിച്ച പ്രമോദ് സോണിയെ സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തുനിന്നാണ് പിടികൂടിയത്. മുസ്‌ലിം സമുദായത്തിന്റെ പ്രതിഛായ തകര്‍ക്കാനും സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കാനുമായിരുന്നു പ്രതി ശ്രമിച്ചതെന്ന് നുസ്രത്ത് പറഞ്ഞു. പ്രതി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it