- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിംഘുവിലെ ആക്രമണത്തിൽ പോലിസ് ഇടപെട്ടത് ഹിന്ദുസേന പ്രവർത്തകർക്ക് വെട്ടേറ്റപ്പോൾ
ഹിന്ദുസേന പ്രവർത്തകർ കർഷക പ്രക്ഷോഭത്തിന്റെ ടെന്റ് തകർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മധ്യവയസ്കനായ സിഖ് കർഷകൻ തന്റെ കൈയ്യിലുണ്ടായിരുന്ന വടിവാളുമായി പ്രതിരോധിച്ചത്.

ന്യൂഡൽഹി: സിംഘുവിലെ കർഷക പ്രക്ഷോഭ കേന്ദ്രത്തിൽ ഹിന്ദുസേന നടത്തിയ ആക്രമണത്തിൽ പോലിസ് ഇടപെട്ടത് ഹിന്ദുസേന പ്രവർത്തകർക്ക് വെട്ടേറ്റപ്പോൾ. ഹിന്ദുസേന പ്രവർത്തകർ കർഷക പ്രക്ഷോഭത്തിന്റെ ടെന്റ് തകർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മധ്യവയസ്കനായ സിഖ് കർഷകൻ തന്റെ കൈയ്യിലുണ്ടായിരുന്ന വടിവാളുമായി പ്രതിരോധിച്ചത്.

കർഷകന്റെ പ്രതിരോധത്തിൽ അഞ്ചോളം ഹിന്ദുസേന പ്രവർത്തകർക്ക് കൈയ്യിലും കാലിലുമായി വെട്ടേൽക്കുകയായിരുന്നു. അതുവരെ ഹിന്ദുസേനയുടെ ആക്രമണം നോക്കിനിൽക്കുകയായിരുന്ന പോലിസ് പൊടുന്നനെ ലാത്തിച്ചാർജ് നടത്തി സംഘർഷത്തിൽ ഇടപെടുകയായിരുന്നെന്ന് പ്രക്ഷോഭകർ പറഞ്ഞു. ഹിന്ദുത്വരുടെ ആസൂത്രിത ആക്രമണത്തെ പ്രതിരോധിച്ച കർഷകൻ ഇപ്പോൾ പോലിസ് കസ്റ്റഡിയിലാണ്.

കഴിഞ്ഞ ദിവസവും പ്രക്ഷോഭത്തിനെതിരേ നാട്ടുകാർ എന്ന വ്യാജേന നാൽപതോളം പേർ സംഘടിച്ചെത്തിയിരുന്നു. അവർ പ്രദേശവാസികളാണെന്നാണ് അവകാശപ്പെട്ടത്. എന്നാൽ ഞങ്ങൾ ഗ്രാമീണരുടെ വീടുകൾ സന്ദർശിച്ച് അവരോട് കാര്യങ്ങൾ ആരാഞ്ഞു, സമരത്തിന് അവരാരും എതിരല്ലെന്നാണ് പറഞ്ഞത്. ഇത് ആർഎസ്എസ്-ബിജെപി ഗുണ്ടകളാണ്, ഇന്നലെ അവർ വന്നപ്പോൾ ഇന്നും വരുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
ഇത് പോലിസിന് അറിയാമായിരുന്നിട്ടും വേണ്ട മുൻകരുതൽ നടത്തിയില്ല. ഇതിനർത്ഥം സമരത്തെ തകർക്കാൻ പോലിസും മോദി സർക്കാരും ചേർന്നു നടത്തുന്ന ഗൂഡാലോചനയാണ്. സിംഘു അതിർത്തിയിലെ ജനങ്ങൾ കർഷകർക്കൊപ്പമാണെന്നും മലയാളി കൂടിയായ സിഖ് കർഷകൻ ഒരു ദൃശ്യ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഹിന്ദുസേനയുടെ ആക്രമണത്തെ പ്രതിരോധിച്ച മുൻ ബിഎസ്എഫ് ജവാനെ പോലിസ് ക്രൂരമായി ലാത്തിച്ചാർജിന് വിധേയമാക്കി. അദ്ദേഹത്തിന്റെ കൈയ്യെല്ലുകൾ പൊട്ടിയിട്ടുണ്ട്.

കാര്‍ഷിക നിയമത്തിനെതിരേ സിംഘുവില്‍ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തിനു നേരെ പ്രതിഷേധം സംഘടിപ്പിച്ചത് തങ്ങളെന്ന് അവകാശപ്പെട്ട് ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത രംഗത്തെത്തിയിരുന്നു. ആക്രമണത്തിന് പിന്നില്‍ പ്രദേശവാസികളാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്ത്.

ആക്രമണം നടത്തിയത് പ്രദേശവാസികളാണെന്ന് എന്‍ഡിടിവി, ടൈംസ്, സിഎന്‍എന്‍ ന്യൂസ് 18, ഇന്ത്യാ ടുഡേ, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്, ടിവി9 തുടങ്ങിയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, കര്‍ഷകര്‍ക്ക് നേരെ ആക്രമണം നടത്തിയത് പ്രദേശവാസികളല്ല, ഹിന്ദു സേന പ്രവര്‍ത്തകരാണെന്ന് ആജ് തക് ട്വീറ്റ് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















