Sub Lead

പുറത്തെ കത്തിയാളുന്ന വെറുപ്പിനിടയിലും മുസ്‌ലിം സഹോദരങ്ങളെ ചേര്‍ത്ത് പിടിച്ച് ഹിന്ദു യുവാവ്; പ്രേംകാന്ത് ബാഗെലിന്റെ ജീവനായി പ്രാര്‍ഥനയോടെ രാജ്യം

അക്രമിക്കൂട്ടം പെട്രോള്‍ ബോംബെറിഞ്ഞ കത്തിച്ച തന്റെ അയല്‍പക്കത്തെ മുസ്‌ലിം വീട്ടില്‍നിന്നു അഗ്നിനാളങ്ങള്‍ക്കിടയിലൂടെ ആറു പേരെയാണ് ബാഗെല്‍ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

പുറത്തെ കത്തിയാളുന്ന വെറുപ്പിനിടയിലും മുസ്‌ലിം സഹോദരങ്ങളെ ചേര്‍ത്ത് പിടിച്ച് ഹിന്ദു യുവാവ്; പ്രേംകാന്ത് ബാഗെലിന്റെ ജീവനായി പ്രാര്‍ഥനയോടെ രാജ്യം
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ ചൊല്ലി വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു വിഭാഗത്തെത്തിനെതിരേ സംഘപരിവാരം അഴിച്ചുവിട്ട അതിക്രമത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടതിന്റെ ഭീതിതവും ഹൃദയഭേദകവുമായ കഥകള്‍ പുറത്തുവരുമ്പോള്‍ തന്നെ തങ്ങളുടെ ജീവന്‍ തൃണവല്‍ഗണിച്ച് മുസ്‌ലിം സഹോദരങ്ങളുടെ ജീവന്‍ രക്ഷിച്ച നിരവധി ഹിന്ദു സഹോദരങ്ങളുടെ ഹൃദയസ്പര്‍ശിയായ കഥകളും പുറത്തുവരുന്നുണ്ട്.

പ്രേംകാന്ത് ബാഗെലെന്ന ഹിന്ദു യുവാവിന്റെ കഥ അത്തരത്തിലൊന്നാണ്. ഹിന്ദുക്കളും മുസ്‌ലിംകളും സഹോദര്യത്തോടെ കഴിഞ്ഞുവന്നിരുന്ന ശിവ് വിഹാറില്‍ നിന്നുള്ള യുവാവാണ് പ്രേംകാന്ത് ബാഗെല്‍. അക്രമിക്കൂട്ടം പെട്രോള്‍ ബോംബെറിഞ്ഞ കത്തിച്ച തന്റെ അയല്‍പക്കത്തെ മുസ്‌ലിം വീട്ടില്‍നിന്നു അഗ്നിനാളങ്ങള്‍ക്കിടയിലൂടെ ആറു പേരെയാണ് ബാഗെല്‍ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

ജോലി കഴിഞ്ഞെത്തി വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് അയല്‍പക്കത്തുനിന്നൊരു ആര്‍ത്ഥനാദം കേള്‍ക്കുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല. കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന വീട്ടിലേക്ക് അദ്ദേഹം ഓടിക്കയറുകയായിരുന്നു. തന്റെ ജീവനെപോലും അവഗണിച്ചാണ് പ്രേംകാന്ത് ബാഗെല്‍ അവരെ സഹായിക്കാന്‍ എത്തിയത്.

തീയില്‍ കുടുങ്ങിയ സുഹൃത്തിന്റെ പ്രായമായ മാതാവിനെ രക്ഷിക്കുന്നതിനിടെ ബാഗലിന് സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. ബാഗേല്‍ നിരവധി ജീവന്‍ രക്ഷിച്ചെങ്കിലും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം ലഭിച്ചില്ല. അയല്‍ക്കാര്‍ ആംബുലന്‍സിനെ വിളിച്ചെങ്കിലും അവരും സഹായത്തിനെത്തിയില്ല.70 ശതമാനം പൊള്ളലേറ്റ ബാഗെല്‍ രാത്രി മുഴുവന്‍ വീട്ടില്‍ ചെലവഴിച്ചു. പിറ്റേന്ന് രാവിലെയാണ് അദ്ദേഹത്തെ ജിടിബി ആശുപത്രിയില്‍ എത്തിച്ച് അടിയന്തര വൈദ്യസഹായം നല്‍കാന്‍ സുഹൃത്തുക്കളും കുടുംബത്തിനും സാധിച്ചത്.

തീവ്രപരിചരണത്തില്‍ വിഭാഗത്തില്‍ ജീവന് വേണ്ടി മല്ലടിക്കുന്ന പ്രേംകാന്ത് ബാഗെലിന് പ്രാര്‍ഥനയോടെ കൂട്ടിയിരിക്കുയയാണ് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം അയല്‍വാസികളായ മുസ്‌ലിംകളും ഒപ്പം രാജ്യവും.

Next Story

RELATED STORIES

Share it