രാഹുല്‍ ഗാന്ധിക്കെതിരേ തെറിവിളിയുമായി ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍

'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന മോദിക്കെതിരായ കോണ്‍ഗ്രസ് കാംപയിനെ വിമര്‍ശിച്ച് സംസാരിക്കുന്നതിനിടെയാണ് സാറ്റി രാഹുല്‍ ഗാന്ധിയെ മോശമായ ഭാഷയില്‍ അപമാനിച്ചത്.

രാഹുല്‍ ഗാന്ധിക്കെതിരേ തെറിവിളിയുമായി  ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍

ഷിംല: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ തെറിവിളിയുമായി ഹിമാചല്‍ പ്രദേശ് ബിജെപി. അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റി. 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന മോദിക്കെതിരായ കോണ്‍ഗ്രസ് കാംപയിനെ വിമര്‍ശിച്ച് സംസാരിക്കുന്നതിനിടെയാണ് സാറ്റി രാഹുല്‍ ഗാന്ധിയെ മോശമായ ഭാഷയില്‍ അപമാനിച്ചത്.

സ്വന്തം അമ്മയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നയാള്‍ എന്നര്‍ത്ഥം വരുന്ന ഹിന്ദിയിലെ അസഭ്യ പ്രയോഗമാണ് ബിജെപി അധ്യക്ഷന്‍ രാഹുലിനെതിരേ നടത്തിയത്. 'കാവല്‍ക്കാരന്‍ കള്ളനാണ് എന്നാണ് അയാള്‍(രാഹുല്‍ ഗാന്ധി) പറയുന്നത്. സഹോദരാ, നിങ്ങളുടെ അമ്മ ജാമ്യം കിട്ടിയതിന്റെ പിന്‍ബലത്തിലാണ് ജീവിക്കുന്നത്, നിങ്ങളുടെ സഹോദരീ ഭര്‍ത്താവും അങ്ങനെയാണ്, നിങ്ങളും അങ്ങനെ തന്നെ. എന്നാല്‍ മോദിക്ക് ജാമ്യം ആവശ്യമില്ല. അദ്ദേഹത്തിനെതിരേ കേസോ കുറ്റപത്രമോ ഇല്ല. പിന്നെ നിങ്ങള്‍ എങ്ങനെയാണ് ഒരു ജഡ്ജിയെപ്പോലെ അദ്ദേഹത്തെ കള്ളനെന്ന് വിളിക്കുന്നത്?' സാറ്റി ചോദിച്ചു.

ഇത് പറഞ്ഞതിന് ശേഷം, താന്‍ ഫേസ്ബുക്കില്‍ കണ്ട ഒരു വാചകം നിങ്ങള്‍ക്ക് മുന്‍പില്‍ വായിക്കാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു സാറ്റിയുടെ തെറിവിളി. 'രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ഒരു 'മാദര്‍ചോദ്' ആണെന്ന് ഞാന്‍ പറയും.' സാറ്റിയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കയ്യടിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. സംഭവത്തില്‍ സത്പാല്‍ സിങ് സാറ്റി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

SRF

SRF

Our Contributor help bring you the latest article around you


RELATED STORIES

Share it
Top