Sub Lead

ഹൈക്കോടതി ഇടപെടല്‍; സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു, ജീവനക്കാര്‍ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണം

ഹൈക്കോടതി വിധിപ്പകര്‍പ്പ് പരിശോധിച്ച് അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവശ്യ സര്‍വീസ് നിയമമായ ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്.

ഹൈക്കോടതി ഇടപെടല്‍; സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു, ജീവനക്കാര്‍ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണം
X

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കാന്‍ പാടില്ലന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാരും ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണം. അവശ്യ സാഹചര്യത്തില്‍ അല്ലാതെ ചൊവ്വാഴ്ച ആര്‍ക്കും ലീവ് അനുവദിക്കില്ലന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

ഹൈക്കോടതി വിധിപ്പകര്‍പ്പ് പരിശോധിച്ച് അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവശ്യ സര്‍വീസ് നിയമമായ ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ സാധിക്കില്ലന്നും ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ കയ്യും കെട്ടി നോക്കിനില്‍ക്കരുതെന്നും തിങ്കളാഴ്ച രാവിലെ ഹൈക്കോടതി പറഞ്ഞിരുന്നു. സര്‍ക്കാര്‍ സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാനോ പണിമുടക്കാനോ അധികാരമില്ലന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്.

ഈ സാഹചര്യത്തില്‍ പണിമുടക്കിയവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും ഡയസ് നോണ്‍ പ്രഖ്യാപിക്കാത്തത് എന്ത് കൊണ്ടാണെന്ന് വിശദമാക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചത്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it