Sub Lead

ദ്രൗപദി മുര്‍മുവിന് കേരളത്തില്‍ നിന്നും ഒരു വോട്ട്; ക്രോസ് വോട്ടുമായി 17 പ്രതിപക്ഷ എംപിമാര്‍, 104 എംഎല്‍എമാര്‍

ദ്രൗപദി മുര്‍മുവിന് കേരളത്തില്‍ നിന്നും ഒരു വോട്ട്; ക്രോസ് വോട്ടുമായി 17 പ്രതിപക്ഷ എംപിമാര്‍, 104 എംഎല്‍എമാര്‍
X

ന്യൂഡല്‍ഹി: ചരിത്രമെഴുതി ഇന്ത്യയുടെ 15 ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന് അനുകൂലമായി കേരളത്തില്‍ നിന്നും ഒരു വോട്ട്. മുഴുവന്‍ വോട്ടുകളും പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിക്ക് ലഭിക്കുമെന്ന് ഉറപ്പായിരുന്ന കേരളത്തിലും ക്രോസ് വോട്ടിങ് നടന്നുവെന്നാണ് വിവരം. എല്‍ഡിഎഫ്, യുഡിഎഫ് എംപിമാരും എംഎല്‍എമാരും മാത്രമുള്ള കേരളത്തില്‍ നിന്നും ഒരു എംഎല്‍എയുടെ വോട്ടാണ് ദ്രൗപദി മുര്‍വുവിന് ലഭിച്ചത്. ഇത് ആരാണെന്നു വ്യക്തമല്ല.


പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥിയായി മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും, പ്രതിപക്ഷത്തെ 17 എംപിമാര്‍ മുര്‍മുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഈ എംപിമാര്‍ക്കു പുറമെ 104 പ്രതിപക്ഷ എംഎല്‍എമാരും മുര്‍മുവിന് ക്രോസ് വോട്ട് ചെയ്തു.

എന്‍ഡിഎ സ്ഥാനാര്‍ഥിയെന്ന നിലയില്‍ നേരത്തേ തന്നെ വിജയമുറപ്പിച്ചിരുന്ന ദ്രൗപദി മുര്‍മു, 6,76,803 വോട്ടുമൂല്യം നേടിയാണ് രാഷ്ട്രിപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 3,80,177 വോട്ടുമൂല്യവും ലഭിച്ചു.

Next Story

RELATED STORIES

Share it