തെലങ്കാനയില്‍ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു
തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെ 11.30ന് കുണ്ടല പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ഇദ്ദേഹം കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ 18 മണിക്കൂറിന് ശേഷം മരിച്ചു. 42കാരനായ ആരോഗ്യപ്രവര്‍ത്തകനാണ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചത്. തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെ 11.30ന് കുണ്ടല പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ഇദ്ദേഹം കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ രണ്ടരയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യവിഭാഗത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇതിന് കുത്തിവെയ്പുമായി ബന്ധമില്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.കുത്തിവെയ്പിന് ശേഷമുള്ള പാര്‍ശ്വഫലങ്ങള്‍ വിലയിരുത്തുന്നതായി സര്‍ക്കാര്‍ തലത്തില്‍ രൂപം നല്‍കിയ ജില്ലാ കമ്മിറ്റി സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
RELATED STORIES
നബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര് കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര് പ്രതികള്; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMT