Sub Lead

ബിപിന്‍ റാവത്തിനെ ജീവനോടെ കണ്ടു, വെള്ളം ചോദിച്ചു; ഞെട്ടല്‍ വിട്ടുമാറാതെ ദൃക്‌സാക്ഷിയായ ശിവകുമാര്‍

ബിപിന്‍ റാവത്തിനെ ജീവനോടെ കണ്ടു, വെള്ളം ചോദിച്ചു; ഞെട്ടല്‍ വിട്ടുമാറാതെ ദൃക്‌സാക്ഷിയായ ശിവകുമാര്‍
X

കോയമ്പത്തൂര്‍: തമിഴ്‌നാട് നീലഗിരിയിലെ കൂനൂരില്‍ പ്രഥമ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ മരിക്കാനിടയായ സൈനിക ഹെലികോപ്റ്റര്‍ അപകടത്തിന്റെ ഞെട്ടല്‍ വിട്ടുമാറാതെ ദൃക്‌സാക്ഷിയും പ്രദേശവാസിയുമായ ശിവകുമാര്‍. തകര്‍ന്ന് തീപ്പിടിച്ച ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ബിപിന്‍ റാവത്തിനെ ജീവനോടെ കണ്ടെന്നാണ് കോണ്‍ട്രാക്ടറായ ശിവകുമാറിന്റെ അവകാശവാദം. അപകടസ്ഥലത്ത് താനെത്തുമ്പോള്‍ റാവത്തിന് ജീവനുണ്ടായിരുന്നതായി എന്‍ഡിടിവി റിപോര്‍ട്ടര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം പറഞ്ഞത്.

ഉച്ചയോടെ കൂനൂരിലെ തേയിലത്തോട്ടത്തിലെ ജോലിക്കാരനായ സഹോദരനെ കാണാന്‍ പോവുകയായിരുന്നു താന്‍. ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ച് തകര്‍ന്നുവീഴുന്നത് താന്‍ നേരില്‍ കണ്ടു. മൂന്ന് ശരീരങ്ങള്‍ വീഴുന്നത് കണ്ടു. അതില്‍ ഒരാള്‍ക്ക് ജീവനുണ്ടായിരുന്നു. അയാള്‍ വെള്ളം ചോദിച്ചു. ഒരു ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ജീവനുള്ളയാളെ പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഉടനെ അവിടെനിന്നും കൊണ്ടുപോയി- ശിവകുമാര്‍ പറയുന്നു.

അപകടമറിഞ്ഞ് പ്രദേശവാസികളെല്ലാം അവിടേക്ക് കുതിച്ചെത്തിയിരുന്നു. താന്‍ സംസാരിച്ചത് ബിപിന്‍ റാവത്തിനോടാണെന്ന് മൂന്നുമണിക്കൂറിനുശേഷമാണ് ഒരാള്‍ തന്നോട് പറഞ്ഞത്. ബിപിന്‍ റാവത്തിന്റെ ഫോട്ടോയും കാണിച്ചുതന്നു. രാജ്യത്തിനായി ഇത്രയധികം ചെയ്‌തൊരാള്‍ വെള്ളം പോലും ലഭിക്കാതെ, വിശ്വസിക്കാനായില്ല. കഴിഞ്ഞ രാത്രിയില്‍ തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും ഞെട്ടല്‍ വിട്ടുമാറാതെ ശിവകുമാര്‍ പറയുന്നു. അപകടസ്ഥലത്തുനിന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബിപിന്‍ റാവത്ത് മരിച്ചുവെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it