- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹരിയാനയില്‍ രണ്ടാം ദിനവും പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍; മന്ത്രി പങ്കെടുത്ത ബിജെപി യോഗത്തിലേക്ക് ഇരച്ചുകയറി
ഞായറാഴ്ചയാണ് ബിജെപി യോഗത്തിലേക്ക് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പോലിസ് ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ യോഗസ്ഥലത്തേയ്ക്ക് തള്ളിക്കയറുകയായിരുന്നു. ഝാജറില്‍ ബിജെപി എംപി അരവിന്ദ് ശര്‍മ പങ്കെടുക്കാനിരുന്ന ചടങ്ങിലും കര്‍ഷകരുടെ പ്രതിഷേധമുണ്ടായി.

ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനും സഖ്യകക്ഷികള്‍ക്കുമെതിരായ കര്‍ഷകരുടെ പ്രതിഷേധം രണ്ടാം ദിനവും സംഘര്‍ഷത്തില്‍ കലാശിച്ചു. ഫത്തേഹാബാദില്‍ സംസ്ഥാന സഹകരണമന്ത്രി ഭന്‍വാരി ലാല്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകരുടെ യോഗത്തിലേക്ക് കര്‍ഷകര്‍ ഇരച്ചുകയറി. ഞായറാഴ്ചയാണ് ബിജെപി യോഗത്തിലേക്ക് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പോലിസ് ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ യോഗസ്ഥലത്തേയ്ക്ക് തള്ളിക്കയറുകയായിരുന്നു. ഝാജറില്‍ ബിജെപി എംപി അരവിന്ദ് ശര്‍മ പങ്കെടുക്കാനിരുന്ന ചടങ്ങിലും കര്‍ഷകരുടെ പ്രതിഷേധമുണ്ടായി.
രഹസ്യമായി നടത്താനിരുന്ന ചടങ്ങ് പ്രതിഷേധക്കാര്‍ മുന്‍കൂട്ടി അറിഞ്ഞെത്തുകയായിരുന്നു. ശനിയാഴ്ച ഹിസാര്‍, ജമുനാനഗര്‍ ജില്ലകളില്‍ നടന്ന സംഘര്‍ഷം കണക്കിലെടുത്ത് യോഗസ്ഥലത്തിന് പുറത്ത് പോലിസ് ബാരിക്കേഡുകള്‍ വിന്യസിച്ച് പ്രതിരോധം തീര്‍ത്തിരുന്നു. എന്നാല്‍, പ്രതിബന്ധങ്ങള്‍ തകര്‍ത്ത കര്‍ഷകര്‍ പോലിസുമായി ഏറ്റുമുട്ടുകയായിരുന്നു. ഈ പരിപാടിയില്‍ എംപി ഡോ. അരവിന്ദ് ശര്‍മയെ കൂടാതെ ഏരിയാ ചുമതലയുള്ള വിനോദ് താവ്‌ദെ, സംസ്ഥാന പ്രസിഡന്റ് ഓം പ്രകാശ് ധന്‍ഖാദ് എന്നിവരും പങ്കെടുക്കേണ്ടതായിരുന്നു.
അവസാന റിപോര്‍ട്ടുകള്‍ പ്രകാരം താവ്‌ദെയ്ക്കും ധന്‍ഖാദിനും പരിപാടിയിലെത്താന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് മാസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭത്തില്‍ സംസ്ഥാനത്തെ പലയിടത്തും കര്‍ഷകരും ബിജെപി നേതാക്കളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞദിവസം ജമുനാനഗറില്‍ ഗതാഗതമന്ത്രി മൂല്‍ചന്ദ് ശര്‍മ പങ്കെടുക്കാനിരുന്ന ബിജെപി സംഘടിപ്പിച്ച ചടങ്ങിനിടെ കര്‍ഷകരും പോലിസുമായും ഏറ്റുമുട്ടിയിരുന്നു. ബിജെപി സഖ്യകക്ഷി നേതാക്കള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് പ്രതിഷേധക്കാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഗുരു ജംബേശ്വര്‍ സര്‍വകലാശാലയില്‍ നടത്താനിരുന്ന പരിപാടിയിലും സമാനമായ പ്രതിഷേധം അരങ്ങേറി.
കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കാത്തതടക്കം കേന്ദ്രസര്‍ക്കാരിന്റെ നിയമങ്ങള്‍ കര്‍ഷകവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മുതല്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ കര്‍ഷകപ്രതിഷേധം നടന്നുവരികയാണ്. പഞ്ചാബ്, ഹരിയാന, യുപി തുടങ്ങി വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയുടെ പലഭാഗത്തായി ഇപ്പോഴും പ്രതിഷേധത്തിലാണ്. കേന്ദ്രത്തിനെതിരായ സമരത്തിന്റെ ചുവടുപിടിച്ച് പല സംസ്ഥാനങ്ങളിലും ബിജെപി നേതാക്കന്‍മാര്‍ക്കെതിരേയും പ്രവര്‍ത്തകക്കെതിരേയും കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ അടച്ചും മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയും കര്‍ഷകപ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടറിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍, കര്‍ഷകരുടെ സമരം കൂടുതല്‍ അക്രമാസക്തമാക്കുന്നതിലേക്കാണ് ബിജെപി സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടെത്തിച്ചത്. ബിജെപി നേതാക്കള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ കര്‍ഷകരുടെ കടുത്ത പ്രതിഷേധം നേരിടേണ്ടിവന്നിട്ടുണ്ട്. ചിലപ്പോള്‍ ഇത് അക്രമാസക്തമാവുകയും ചെയ്തു. കാര്‍ഷിക നിയമങ്ങളോടുള്ള കടുത്ത എതിര്‍പ്പ് കുറയ്ക്കുന്നതിനായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ബിജെപി ദൈനംദിന വിശദീകരണ യോഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















