Sub Lead

അറബ്-ഇസ്‌ലാമിക രാജ്യങ്ങള്‍ ഇസ്രായേലിനെ ഒറ്റപ്പെടുത്തണം: ഹമാസ്

അറബ്-ഇസ്‌ലാമിക രാജ്യങ്ങള്‍ ഇസ്രായേലിനെ ഒറ്റപ്പെടുത്തണം: ഹമാസ്
X

ദോഹ: ഖത്തറില്‍ ആക്രമണം നടത്തിയ ഇസ്രായേലിനെ അറബ്-ഇസ്‌ലാമിക രാജ്യങ്ങള്‍ ഒറ്റപ്പെടുത്തണമെന്ന് ഫലസ്തീനിലെ ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹമാസ്. ഗസയിലെ വെടിനിര്‍ത്തല്‍ വരാതിരിക്കാനും വംശഹത്യ തുടരാനുമാണ് ഖത്തര്‍ ആക്രമണത്തിലൂടെ ഇസ്രായേല്‍ ശ്രമിച്ചതെന്ന് വിവിധ രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കും നല്‍കിയ പ്രസ്താവനയില്‍ ഹമാസ് ചൂണ്ടിക്കാട്ടി. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് എത്തിയവരെ കൊല്ലാന്‍ ശ്രമിക്കുന്നത് സാമാന്യ മര്യാദകളുടെ ലംഘനമാണെന്നും പ്രസ്താവന പറയുന്നു.

അതേസമയം, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി പറഞ്ഞു. ഇസ്രായേലിനെതിരേ സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കുന്ന പ്രമേയം ഇന്ന് അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ ഉച്ചകോടി പുറപ്പെടുവിക്കും.

Next Story

RELATED STORIES

Share it