ഹജ്ജ് ക്യാംപ് സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്‍; ആദ്യ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 1.30ന്

759 പുരുഷന്മാരും 1184 സ്ത്രീകളും ഉള്‍പ്പെടെ 1943 തീര്‍ഥാടകരാണ് കണ്ണൂരില്‍ നിന്ന് ഹജ്ജിന് പുറപ്പെടുക. ജൂണ്‍ 23 വരെ 13 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തുന്നത്. ഒരു വിമാനത്തില്‍ 145 യാത്രക്കാരാണ് ഉണ്ടാവുക. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ പൊതുജനങ്ങള്‍ക്കും ഹജ്ജ് ക്യാംപ് സന്ദര്‍ശിക്കാം. വരുന്നവര്‍ ടോളോ പാര്‍ക്കിങ് ഫീസോ നല്‍കേണ്ടതില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 71 തീര്‍ഥാടകരും കണ്ണൂരിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായി ഹജ്ജ് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. മഹാരാഷ്ട്ര-2, കര്‍ണാടക-42, പുതുച്ചേരി-25, ഉത്തര്‍പ്രദേശ്-2 എന്നിങ്ങനെയാണ് ഇതര സംസ്ഥാന തീര്‍ത്ഥാടകരുടെ കണക്ക്.
സംസ്ഥാന ഹജജ് കമ്മറ്റിയുടെയും ഹജ്ജ് സെല്ലിന്റെയും ആഭിമുഖ്യത്തില്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സിലാണ് ഹജ്ജ് ക്യാംപിനുള്ള വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 150 വോളന്റിയര്‍മാര്‍, പോലിസ്, ആരോഗ്യം, അഗ്‌നി സുരക്ഷാ തുടങ്ങി വിവിധ വകുപ്പുകള്‍, 200ലേറെ അഗങ്ങളുള്ള വിവിധ സബ് കമ്മറ്റികള്‍ തുടങ്ങിയവര്‍ ക്യാംപിന്റെ സംഘാടനത്തിലും നടത്തിപ്പിലും ബദ്ധശ്രദ്ധരാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ആദ്യദിവസത്തെ യാത്രക്കാര്‍. മുഴുവന്‍ തീര്‍ത്ഥാടകരും ഊഴമനസരിച്ച് യാത്രാ സമയത്തിന്റെ 24 മണിക്കൂര്‍ മുമ്പ് തന്നെ വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം പി ടി അക്ബര്‍, എംബാര്‍ക്കേഷന്‍ നോഡല്‍ ഓഫിസര്‍ എം സി കെ അബ്ദുല്‍ ഗഫൂര്‍, സംഘാടകസമിതി കണ്‍വീനര്‍ സി കെ സുബൈര്‍ ഹാജി, സെല്‍ ഓഫിസര്‍ എസ് നജീബ്, മീഡിയാ കമ്മിറ്റി ചെയര്‍മാന്‍ പി ശ്രീനാഥ് പങ്കെടുത്തു.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT