Sub Lead

എച്ച്3 എന്‍2 വൈറസ്: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം

എച്ച്3 എന്‍2 വൈറസ്: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം
X

ന്യൂഡല്‍ഹി: എച്ച്3 എന്‍2 ഇന്‍ഫഌവന്‍സ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ട് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ മാസ്‌കുകള്‍ അല്ലെങ്കില്‍ തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ജലാംശം അടങ്ങിയ ആഹാര പദാര്‍ഥങ്ങള്‍ കൂടുതലായി കഴിക്കണം. അനാവശ്യമായി ആന്റി ബയോട്ടിക്കുകള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

നിലവില്‍ രാജ്യത്ത് 90ല്‍ അധികം എച്ച്3 എന്‍2 വൈറസുകളും എട്ട് എച്ച്1 എന്‍1 വൈറസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് വൈറസുകള്‍ക്കും കൊവിഡിന് സമാനമായ ലക്ഷങ്ങളാണുള്ളത്. പ്രായം ചെന്നവരിലും കുട്ടികള്‍ക്കും പുറമേ രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും വൈറസ് വെല്ലുവിളി ഉയര്‍ത്തുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുള്ളില്‍ ഗണ്യമായ ജനിതക വ്യതിയാനങ്ങള്‍ക്ക് വിധേയമായ എച്ച്3 എന്‍2 ഇന്‍ഫഌവന്‍സ വൈറസ് ശ്വാസകോശ അണുബാധ ഉള്‍പ്പെടെയുള്ള കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ് ഉയര്‍ത്തുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Next Story

RELATED STORIES

Share it