Sub Lead

സര്‍വകലാശാല വിസി നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പങ്കാളിത്തം നല്‍കരുതെന്ന് ഗവര്‍ണര്‍ സുപ്രിംകോടതിയില്‍

സര്‍വകലാശാല വിസി നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പങ്കാളിത്തം നല്‍കരുതെന്ന് ഗവര്‍ണര്‍ സുപ്രിംകോടതിയില്‍
X

തിരുവനന്തപുരം: കേരളത്തിലെ രണ്ട് സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ സുപ്രിംകോടതിയില്‍. സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും നിയമനപ്രക്രിയകളില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാണ് ഗവര്‍ണര്‍ സമര്‍പ്പിച്ച അപേക്ഷ പറയുന്നത്. വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് നേരത്തേ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ പട്ടിക മുഖ്യമന്ത്രിക്കല്ല ചാന്‍സലറായ തനിക്ക് കൈമാറണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ഈ രണ്ട് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍ നിയമനത്തില്‍ കേരള മുഖ്യമന്ത്രിക്ക് യാതൊരുവിധത്തിലുള്ള പങ്കുമില്ലെന്നും ബംഗാളിലുള്ളതിനേക്കാള്‍ വ്യത്യസ്തമായ സ്ഥിതിയാണെന്നും ഗവര്‍ണര്‍ പറയുന്നു. സെര്‍ച്ച് കമ്മിറ്റിയില്‍ കേരളത്തിന്റെ രണ്ട് പ്രതിനിധികളും ചാന്‍സിലറുടെ രണ്ട് പ്രതിനിധികളും ഉള്‍പ്പെടെ അഞ്ചംഗ സമിതിക്കാണ് നേരത്തേ രൂപം നല്‍കിയിരുന്നത്. ഇത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ യുജിസി പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it