- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാമക്ഷേത്ര നിര്‍മാണ ധനശേഖരണ റാലിക്കിടെ ഗുജറാത്തില്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം അരങ്ങേറിയത്. ആക്രമണം നടന്ന കിഡാന ഗ്രാമത്തിന്‍റെ 200 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് നിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.

കച്ച്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ ധനശേഖരണത്തിന്‍റെ ഭാഗമായി ഗുജറാത്തിലെ കച്ഛ് പ്രവിശ്യയിലെ റാലിക്കിടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. സംഭവ സ്ഥലത്തു നിന്ന് ഒരു യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച്ച വൈകീട്ടാണ് സംഭവം. ഗുജറാത്ത് പോലിസാണ് ഈ വിവരം പുറത്തുവിട്ടത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം അരങ്ങേറിയത്. ആക്രമണം നടന്ന കിഡാന ഗ്രാമത്തിന്‍റെ 200 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് നിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഈ മരണം റാലിക്കിടെ നടന്ന സംഘര്‍ഷത്തില്‍ സംഭവിച്ചതാണോ എന്ന് അന്വേഷിച്ചു വരികയാണെന്നും പോലിസ് അറിയിച്ചു. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് എസ്പി മയൂര്‍ പാട്ടീല്‍ പറഞ്ഞു.
അക്രമികള്‍ ചില വാഹനങ്ങള്‍ക്ക് തീവെച്ചു. സാഹചര്യം ശാന്തമാക്കാന്‍ പോലിസിന് ടിയര്‍ ഗ്യാസ് ഉപയോഗിക്കേണ്ടി വന്നു. കൊലപാതകത്തിന് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ജാർഖണ്ഡ് സ്വദേശിയായ യുവാവ് ഓട്ടോറിക്ഷയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. അക്രമി സംഘം ദണ്ഡുകൾ ഉപയോഗിച്ച് വാഹനത്തിന് നേരെ ആക്രമണം നടത്തി. മറ്റ് യാത്രക്കാർ രക്ഷപ്പെട്ടെങ്കിലും യുവാവ് മാരകായുധമുപയോഗിച്ചുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാമെന്നും പോലിസ് പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















