- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദലിതനെ തല്ലിക്കൊന്നു; സഭയിൽ വിഷയം ഉന്നയിച്ച ജിഗ്നേഷ് മേവാനിയെ സസ്പെൻഡ് ചെയ്തു
ഇതേ കാരണത്താൽ വ്യാഴാഴ്ചയും മേവാനിയെ നിയമസഭയിൽ നിന്ന് പുറത്താക്കിയിരുന്നു.

അഹമ്മദാബാദ്: ദലിതനെ പോലിസ് സാന്നിധ്യത്തിൽ തല്ലിക്കൊന്ന സംഭവം നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെ ജിഗ്നേഷ് മേവാനിയെ സസ്പെൻഡ് ചെയ്തു. അനുമതിയില്ലാതെ വിഷയം ഉന്നയിച്ചതിനാണ് നടപടിയെന്ന് വ്യക്തമാക്കി സ്പീക്കർ രാജേന്ദ്ര ത്രിവേദി മേവാനിയെ നിയമസഭയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
ഇതേ കാരണത്താൽ വ്യാഴാഴ്ചയും മേവാനിയെ നിയമസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ചോദ്യോത്തരവേള അവസാനിച്ചതിന് പിന്നാലെ കൊല്ലപ്പെട്ട ദലിതന്റെ ചിത്രമടങ്ങുന്ന പോസ്റ്റർ മേവാനി ഉയർത്തുകയായിരുന്നു. ഭാവ്നഗറിലെ ഘോഘ താലൂക്കിലെ സനോദറിൽ താമസിക്കുന്ന അമ്രഭായ് ബോറിച്ച (50) എന്നയാളെ പ്രാദേശിക പോലിസ് സബ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ മാർച്ച് രണ്ടിന് സവർണർ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്.
കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തത് ചോദ്യം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന മേവാനിയുടെ മൈക്ക് ആദ്യം ഓഫ് ചെയ്യുകയായിരുന്നു. തുടർന്നും സംസാരിച്ചതിന് പിന്നാലെയാണ് സർജന്റുമാരെ ഉപയോഗിച്ച് സഭയിൽ നിന്ന് പുറത്താക്കിയത്. ആഭ്യന്തര സഹമന്ത്രി പ്രദീപ്സിങ് ജഡേജയ്ക്ക് എസ്ഐയുമായി ബന്ധമുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് മേവാനി സർക്കാരിനോട് ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















