Sub Lead

ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രം

ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രം
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റേതാണ് തീരുമാനം. ആഭ്യന്തര വിപണിയില്‍ ഉള്ളിക്ക് ക്ഷാമം നേരിട്ടതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 29 ന് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ളി വില കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിക്കുകയും രാജ്യവ്യാപകമായി സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലുണ്ടായ വന്‍പ്രളയവും ഉള്ളിയുടെ ലഭ്യത കുറയാനിടയാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഉത്തരേന്ത്യയില്‍ ഇപ്പോഴും തുടരുന്ന ശക്തമായ മഴ ഉള്ളി ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബംഗ്ലാദേശ്, മലേസ്യ, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ഉള്ളി അധികവും കയറ്റി അയച്ചിരുന്നത്.




Next Story

RELATED STORIES

Share it