Sub Lead

സ്വര്‍ണവില പുതിയ ഉയരങ്ങളില്‍; ഒരു പവന് 37,280 രൂപ

ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,160 രൂപയായിരുന്നു. 35,800 രൂപയിലേക്ക് താഴ്ന്നിരുന്നെങ്കിലും വീണ്ടും പുതിയ ഉയരങ്ങളിലേക്കാണ് സ്വര്‍ണവില കുതിച്ചത്.

സ്വര്‍ണവില പുതിയ ഉയരങ്ങളില്‍; ഒരു പവന് 37,280 രൂപ
X

കൊച്ചി: രണ്ട് ദിവസത്തിനിടെ 680 രൂപ കൂടി സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന്റെ വില 50,000 രൂപയോടടുത്തു. സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പവന് 520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്ത് 37,280 രൂപയായി.

പണിക്കൂലി അടക്കം കണക്കാക്കുമ്പോള്‍ ആഭരണങ്ങള്‍ വാങ്ങാന്‍ ഇതിലും കൂടിയ തുക നല്‍കേണ്ടി വരും. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ 160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്ന് 520 രൂപ കൂടി വര്‍ധിച്ചതോടെ രണ്ടു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 680 രൂപയാണ് ഉയര്‍ന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4660 രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,160 രൂപയായിരുന്നു. 35,800 രൂപയിലേക്ക് താഴ്ന്നിരുന്നെങ്കിലും വീണ്ടും പുതിയ ഉയരങ്ങളിലേക്കാണ് സ്വര്‍ണവില കുതിച്ചത്. കൊവിഡും ചൈന-ഇന്ത്യ സംഘര്‍ഷവും മൂലം വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വില കൂടാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിപണിയിലുണ്ടായ അനിശ്ചിതത്വം മൂലം സ്വര്‍ണ നിക്ഷേപത്തില്‍ വര്‍ദ്ധനയുണ്ടായി.

Next Story

RELATED STORIES

Share it