Sub Lead

കെ-റെയിലുമായി മുന്നോട്ട് പോകും : മന്ത്രി വി അബ്ദുറഹ്മാന്‍

കെ-റെയില്‍ പദ്ധതി മൂലമുണ്ടാകുന്ന കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.ഇതാണ് കേന്ദ്രം പദ്ധതിക്ക് എതിരാണെന്ന് തോന്നാന്‍ ഇടയാക്കിയത്.

കെ-റെയിലുമായി മുന്നോട്ട് പോകും : മന്ത്രി വി അബ്ദുറഹ്മാന്‍
X

കോഴിക്കോട്: കെ-റെയിലുമായി ബന്ധപ്പെട്ട കേന്ദ്ര നിലപാട് അനുകൂലമാണെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വി അബ്ദുറഹ്മാന്‍. കേന്ദ്ര റെയില്‍വേ മന്ത്രി രണ്ടുകാര്യങ്ങളിലുള്ള വ്യക്തതയാണ് ആവശ്യപ്പെട്ടിരുന്നത്. ഒന്ന് സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് പറഞ്ഞു. ഇക്കാര്യം കൂടുതല്‍ പരിശോധന നടത്തിയ ശേഷം വ്യക്തമായ മറുപടി നല്‍കും. കേന്ദ്രവും കേരളവും തമ്മില്‍ വിപുലമായി ചര്‍ച്ച ചെയ്തു വിഷയത്തിലെ അവ്യക്തതകള്‍ പരിഹരിക്കും. മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂലമാണ് പദ്ധതിയെ അവര്‍ എതിര്‍ക്കുന്നില്ല എന്നും മന്ത്രി വി അബ്ദുറഹ്മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കെ-റെയില്‍ പദ്ധതി മൂലമുണ്ടാകുന്ന കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.ഇതാണ് കേന്ദ്രം പദ്ധതിക്ക് എതിരാണെന്ന് തോന്നാന്‍ ഇടയാക്കിയത്. വഖഫ് ബോര്‍ഡ് കോഴിക്കോട്ട് നടത്തിയ അദാലത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.സംസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിച്ച് ഏറ്റവും സുപ്രധാന പദ്ധതിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി. സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് അനുയോജ്യമായുള്ള സീറോ പൊല്യൂഷന്‍ പദ്ധതി കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ പദ്ധതി മൂലമുണ്ടാകുന്ന കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി അശ്വിന്‍ വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിദേശ ഏജന്‍സികളില്‍നിന്നുള്ള വായ്പാ ബാധ്യത സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി പറഞ്ഞു. 63,941 കോടി രൂപയാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ആകെ ചെലവ് കണക്കാക്കുന്നത്. ഇതില്‍ 33,700 കോടി രൂപയാണ് അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്ന് വായ്പയെടുക്കുക. ഇതിന്റെ നിശ്ചിത ശതമാനം ബാധ്യത കേന്ദ്രവും സംസ്ഥാനവും വഹിക്കാമെന്നായിരുന്നു ധാരണ. ഇതിലാണ് വ്യക്തത വരുത്താന്‍ കേന്ദ്രം ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ ബാധ്യത ഏറ്റെടുക്കാന്‍ കേന്ദ്രത്തിന് സാധിക്കില്ലെന്നും സംസ്ഥാനത്തിന് ഏറ്റെടുക്കാനാകുമോയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിന്‍ വൈഷ്ണവ് ചോദിച്ചിരുന്നു. പരിശോധിച്ച് തീരുമാനം അറിയിക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച് അറിയിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it