Sub Lead

പോലിസ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഗോഡ്‌സേയുടെ പ്രസംഗം; എസ്‌ഐയ്ക്ക് താക്കീത്

ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പോലിസുകാരുടെ ഗ്രൂപ്പിലേക്കായിരുന്നു പ്രസംഗത്തിന്റെ പരിഭാഷ എസ്‌ഐ അയച്ചിരുന്നത്. തുടര്‍ന്ന് സംഭവത്തില്‍ വകുപ്പ് തലത്തില്‍ അന്വേഷണം നടത്തിയിരുന്നു.

പോലിസ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഗോഡ്‌സേയുടെ പ്രസംഗം; എസ്‌ഐയ്ക്ക് താക്കീത്
X

തിരുവനന്തപുരം: പോലിസിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സേയുടെ പ്രസംഗം ഷെയര്‍ ചെയ്ത പോലിസ് ഉദ്യോഗസ്ഥനെ താക്കീത് ചെയ്തു. എസ്‌ഐ രാധാകൃഷ്ണ പിള്ളയാണ് ഗോഡ്‌സേയുടെ പ്രസംഗം ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പോലിസുകാരുടെ ഗ്രൂപ്പിലേക്കായിരുന്നു പ്രസംഗത്തിന്റെ പരിഭാഷ എസ്‌ഐ അയച്ചിരുന്നത്. തുടര്‍ന്ന് സംഭവത്തില്‍ വകുപ്പ് തലത്തില്‍ അന്വേഷണം നടത്തിയിരുന്നു.

തനിക്ക് അബദ്ധം പറ്റിയതാണെന്നായിരുന്നു രാധാകൃഷ്ണപിള്ളയുടെ വിശദീകരണം. തുടര്‍ന്നാണ് ഇയാള്‍ക്ക് താക്കീത് മാത്രം നല്‍കിയത്. കേരള പോലിസില്‍ സംഘപരിവാര്‍ സാന്നിധ്യമുണ്ടെന്നുള്ള വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗോഡ്‌സേയുടെ പ്രസംഗം ഗ്രൂപ്പില്‍ പങ്കുവച്ച വാര്‍ത്ത പുറത്തുവരുന്നത്. കേരള പോലിസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നാരോപിച്ച് സിപിഐ നേതാവ് ആനി രാജയാണ് കഴിഞ്ഞ ദിവസം രംഗത്തുവന്നത്.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരേ ബോധപൂര്‍വമായ ഇടപെടല്‍ പോലിസ് സേനയില്‍നിന്ന് ഉണ്ടാവുന്നുവെന്നും ഇതിന് പിന്നില്‍ ഇത്തരം ആര്‍എസ്എസ് ഗ്യാങ്ങുകളാണെന്നും ആനി രാജ പറഞ്ഞിരുന്നു. ഇത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. പലരും ആനി രാജയുടെ പ്രസ്താവന ശരിവച്ച് രംഗത്തുവരികയും ചെയ്തിരുന്നു. സിപിഐ സംസ്ഥാന നേതൃത്വം ആനി രാജയെ തള്ളിപ്പറഞ്ഞുവെങ്കിലും ദേശീയ നേതൃത്വം പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

Next Story

RELATED STORIES

Share it