Sub Lead

''ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല''; യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി

ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല; യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് വിട്ടയക്കാതിരുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് എത്രപേരെ സര്‍ക്കാര്‍ ജയിലില്‍ നിന്ന് വിട്ടിട്ടുണ്ടാവില്ലെന്ന് ദൈവത്തിന് മാത്രമേ അറിയൂയെന്നും കോടതി വിലപിച്ചു. അഫ്താബ് എന്ന യുവാവിനെയാണ് ജാമ്യം കിട്ടിയിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് 28 ദിവസമായി പുറത്തുവിടാതിരുന്നത്. എന്തെങ്കിലും കുടിലമായ കാര്യങ്ങള്‍ നടക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ ജഡ്ജിക്ക് കോടതി നിര്‍ദേശം നല്‍കി. അഫ്താബിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it