Sub Lead

മുസ്‌ലിം യുവാവിനെ തലയറുത്ത് കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവം: കാമുകിയുടെ മാതാപിതാക്കളും ശ്രീരാമസേനാ നേതാവും ഉള്‍പ്പെടെ പത്തു പേര്‍ അറസ്റ്റില്‍

പുണ്ഡാലിക മഹാരാജ് (39), ഈരപ്പ ബസവന്നി കുമ്പാര (54), സുശീല ഈരപ്പ (42), കുത്തബുദ്ദീന്‍ അല്ലബക്ഷ് (36), മാരുതി പ്രഹ്ലാദ് (30), മഞ്ജുനാഥ് തുക്കാറാം (25), ഗണപതി ജ്ഞാനേശ്വര (27), പ്രശാന്ത് കല്ലപ്പ (28), പ്രവീണ്‍ ശങ്കര്‍ (28), ശ്രീധര്‍ മഹാദേവ് ദോണി എന്നിവരാണ് അറസ്റ്റിലായത്.

മുസ്‌ലിം യുവാവിനെ തലയറുത്ത് കൊന്ന്  റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവം:  കാമുകിയുടെ മാതാപിതാക്കളും   ശ്രീരാമസേനാ നേതാവും ഉള്‍പ്പെടെ പത്തു പേര്‍ അറസ്റ്റില്‍
X

ബംഗളൂരു: ഹിന്ദു പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരില്‍ കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ അര്‍ബാസ് മുല്ലയെന്ന മുസ്‌ലിം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ പത്തു പേര്‍ അറസ്റ്റില്‍. ശ്രീരാമസേനാ നേതാവ്, മുല്ലയുടെ കാമുകിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കൊലപാതകം നടന്ന് പത്തു ദിവസങ്ങള്‍ക്കു ശേഷം അറസ്റ്റിലായത്.

പുണ്ഡാലിക മഹാരാജ് (39), ഈരപ്പ ബസവന്നി കുമ്പാര (54), സുശീല ഈരപ്പ (42), കുത്തബുദ്ദീന്‍ അല്ലബക്ഷ് (36), മാരുതി പ്രഹ്ലാദ് (30), മഞ്ജുനാഥ് തുക്കാറാം (25), ഗണപതി ജ്ഞാനേശ്വര (27), പ്രശാന്ത് കല്ലപ്പ (28), പ്രവീണ്‍ ശങ്കര്‍ (28), ശ്രീധര്‍ മഹാദേവ് ദോണി എന്നിവരാണ് അറസ്റ്റിലായത്.

തലയറുത്ത് മാറ്റിയ അര്‍ബാസിന്റെ മൃതദേഹം കഴിഞ്ഞ മാസം 28നാണ് ഖാനാപൂരിനടുത്തുള്ള റെയില്‍വേ ട്രാക്കില്‍ കൈകള്‍ പുറകില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ശ്രീരാമസേനാ അംഗങ്ങളും പെണ്‍കുട്ടിയുടെ പിതാവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് അര്‍ബാസിന്റെ മാതാവ് നസിമ ഷെയ്ക്ക് പോലിസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അര്‍ബാസിന്റെ ഹിന്ദു കാമുകിയുടെ മാതാപിതാക്കളായ ഈരപ്പയും സുശീല ഈരപ്പയും അര്‍ബാസിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് ബെലഗാവി ജില്ലാ പോലിസ് സൂപ്രണ്ട് (എസ്പി) ലക്ഷ്മണ്‍ നിംബാര്‍ഗി പറഞ്ഞു. ശ്രീരാമസേനയുടെ നേതാവ് പുണ്ഡാലികയാണ് കൊലയാളി സംഘം രൂപീകരിച്ച് കൃത്യം നടപ്പാക്കിയതിലെ മുഖ്യ പ്രതി.ബെലഗാവിയിലെ അസം നഗറില്‍ താമസിക്കുന്ന അര്‍ബാസ്, സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്, ബെലഗാവി നഗരത്തില്‍ ഒരു കാര്‍ ഡീലറായി ജോലി ചെയ്തു.

സെപ്റ്റംബര്‍ 26ന്, പെണ്‍കുട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിന് പുണ്ഡാലിക മഹാരാജ് കാണണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം അര്‍ബാസും മാതാവും ഖാനാപൂരിലെത്തി. തുടര്‍ന്ന് ഇരുവരെയും ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിയുടെ എല്ലാ ഫോട്ടോകളും ഫോണില്‍ നിന്ന് ഇല്ലാതാക്കാന്‍ നിര്‍ബന്ധിക്കുകയും അതിന്റെ സിം കാര്‍ഡ് പോലും തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് 17,000 രൂപയും ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തിയതായി അര്‍ബാസിന്റെ മാതാവ് ആരോപിച്ചിരുന്നു.

സെപ്റ്റംബര്‍ 28 ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അര്‍ബാസിനെ ഇല്ലാതാക്കാന്‍ പുണ്ഡാലികയ്ക്ക് പണം നല്‍കിയതായി പോലിസ് പറഞ്ഞു. തുടര്‍ന്ന് അര്‍ബാസിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഘം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it