Sub Lead

ക്രൈസ്റ്റ്ചര്‍ച്ച് വെടിവയ്പ്: ഫേസ്ബുക്കിനും യൂട്യൂബിനുമെതിരേ ഫ്രാന്‍സിലെ മുസ്‌ലിം കൗണ്‍സില്‍

ക്രൈസ്റ്റ്ചര്‍ച്ചിലെ കൂട്ടക്കൊല ദൃശ്യങ്ങള്‍ അവരുടെ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിപ്പിക്കാന്‍ അനുവദിക്കുന്നതിലൂടെ ഇവര്‍ ആക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സിഎഫ്‌സിഎം പരാതി നല്‍കിയത്.

ക്രൈസ്റ്റ്ചര്‍ച്ച് വെടിവയ്പ്:  ഫേസ്ബുക്കിനും യൂട്യൂബിനുമെതിരേ ഫ്രാന്‍സിലെ മുസ്‌ലിം കൗണ്‍സില്‍
X

പാരിസ്: ഫേസ്ബുക്കിനും യൂട്യൂബിനുമെതിരേ ഫ്രാന്‍സിലെ പ്രമുഖ മുസ്‌ലിം സംഘടനയായ ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് മുസ്‌ലിം ഫെയ്തിന്റെ (സിഎഫ്‌സിഎം) പരാതി. ക്രൈസ്റ്റ്ചര്‍ച്ചിലെ കൂട്ടക്കൊല ദൃശ്യങ്ങള്‍ അവരുടെ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിപ്പിക്കാന്‍ അനുവദിക്കുന്നതിലൂടെ ഇവര്‍ ആക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സിഎഫ്‌സിഎം പരാതി നല്‍കിയത്.

മാര്‍ച്ച് 15ലെ ആക്രമണദൃശ്യങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യാന്‍ അനുവദിച്ചതിനും വീഡിയോ പൂര്‍ണമായി നീക്കം ചെയ്യാത്ത നടപടിയിലും പ്രതിഷേധിച്ചാണ് മാധ്യമ കമ്പനികള്‍ക്കെതിരേ സിഎഫ്‌സിഎം മുന്നോട്ട് വന്നത്.

ആക്രമണ ദൃശ്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ കൂട്ടാക്കാത്ത കമ്പനികള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യരുടെ അന്തസിനെ മുറിപ്പെടുത്തുകയും ചെയ്യുന്നതായി സിഎഫ്‌സിഎം ആരോപിച്ചു. സംഭവത്തില്‍ ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല.

മാര്‍ച്ച് 15ന് 50 പേരുടെ ജീവന്‍ അപഹരിച്ച ന്യൂസിലന്‍ഡിലെ രണ്ടു പള്ളികളിലായി നടന്ന വെടിവയ്പിന്റെ 17 മിനിറ്റ് നീണ്ട ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്യുകയും ഈ ദൃശ്യങ്ങള്‍ ലോകവ്യാപകമായി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് വീഡിയോകള്‍ നീക്കം ചെയ്‌തെന്ന് ഫേസ്ബുക്കും യൂട്യൂബും അവകാശപ്പെട്ടെങ്കിലും ഇപ്പോഴും വീഡിയോകള്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ അവശേഷിക്കുന്നുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിലും വാട്‌സാപിലും വീഡിയോകള്‍ അവശേഷിക്കുന്നുണ്ടെന്നും കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുല്ല സക്രി പറഞ്ഞു. ഫ്രാന്‍സിലെ ഫേസ്ബുക്കിനും യൂട്യൂബിനുമെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it