Sub Lead

ഫ്രാന്‍സിന്റെ ഫലസ്തീന്‍ രാഷ്ട്ര പിന്തുണ ജൂതവിരുദ്ധതയെന്ന് യുഎസ്; ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടെന്ന് ഫ്രാന്‍സ്

ഫ്രാന്‍സിന്റെ ഫലസ്തീന്‍ രാഷ്ട്ര പിന്തുണ ജൂതവിരുദ്ധതയെന്ന് യുഎസ്; ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടെന്ന് ഫ്രാന്‍സ്
X

പാരിസ്: ജൂതവിരുദ്ധതയെ നേരിടുന്നതില്‍ ഫ്രാന്‍സ് പരാജയപ്പെടുന്നുവെന്ന് ആരോപണം ഉന്നയിച്ച യുഎസ് സ്ഥാനപതിയെ ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം തേടി. ഫ്രാന്‍സിലെ യുഎസ് സ്ഥാനപതിയായ ചാള്‍സ് കുഷ്‌നറെയാണ് വിദേശകാര്യമന്ത്രാലയം നേരില്‍ വിളിച്ചുവരുത്തിയത്. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നുവെന്ന ഫ്രാന്‍സിന്റെ നിലപാട് ജൂതവിരുദ്ധതയാണെന്നാണ് ചാള്‍സ് കുഷ്‌നര്‍ പറഞ്ഞത്. ''ഇസ്രായേലിനെതിരായ പരസ്യ പ്രസ്താവനകളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനുള്ള സൂചനകളും തീവ്രവാദികളെ ധൈര്യപ്പെടുത്തുകയും അക്രമത്തിന് ഇന്ധനമാക്കുകയും ഫ്രാന്‍സിലെ ജൂത ജീവിതത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നു. ഇന്നത്തെ ലോകത്ത്, സയണിസത്തിനെതിരെ പറയുന്നത് ജൂതവിരുദ്ധതയാണ്.''-അംബാസര്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഫ്രാന്‍സിന്റെ ആഭ്യന്തര കാര്യത്തില്‍ യുഎസ് ഇടപെടേണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം ഇതിന് മറുപടി നല്‍കി. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് യുഎസ് സ്ഥാനപതി ഫ്രാന്‍സിന്റെ കാര്യത്തില്‍ ഇടപെട്ടത്. ഇത് യുഎസ് അധികൃതര്‍ ഇടപെട്ട് തടയണം. തുല്യരായ സഖ്യകക്ഷികളാണ് ഫ്രാന്‍സും യുഎസുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Next Story

RELATED STORIES

Share it