Sub Lead

വില്‍പ്പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടേത് തന്നെ; ഗണേഷ്‌കുമാറിന് ആശ്വാസം

വില്‍പ്പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടേത് തന്നെ; ഗണേഷ്‌കുമാറിന് ആശ്വാസം
X

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറും സഹോദരി ഉഷാ മോഹന്‍ദാസും തമ്മിലുണ്ടായിരുന്ന സ്വത്തു തര്‍ക്ക കേസില്‍ വഴിത്തിരിവ്. ഇരുവരുടെയും പിതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടെ വില്‍പ്പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപ്പിള്ളയുടെ തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു. തന്റെ സ്വത്തുകളില്‍ ഭൂരിഭാഗവും ബാലകൃഷ്ണ പിള്ള, ഗണേഷ് കുമാറിനാണ് നല്‍കിയിരുന്നത്. എന്നാല്‍, ഈ ഒപ്പുകള്‍ വ്യാജമാണെന്നാണ് ഉഷാ മോഹന്‍ദാസ് ആരോപിച്ചത്.

ആര്‍ ബാലകൃഷ്ണപിള്ള നേരത്തെ ബാങ്കിടപാടുകളില്‍ നടത്തിയ ഒപ്പുകള്‍, കേരള മുന്നോക്ക ക്ഷേമ കോര്‍പറേഷനില്‍ ചെയര്‍മാന്‍ ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകള്‍, തിരഞ്ഞെടുപ്പുകള്‍ക്ക് നോമിനേഷന്‍ നല്‍കിയപ്പോഴുള്ള ഒപ്പുകള്‍ എന്നിവ ഫോറന്‍സിക് സംഘം പരിശോധിച്ചു. ഇതിനു ശേഷമാണ് വില്‍പത്രത്തിലെ ഒപ്പും എല്ലാം ഒന്നാണെന്ന് കണ്ടെത്തി റിപോര്‍ട്ട് നല്‍കിയത്.

Next Story

RELATED STORIES

Share it