Sub Lead

ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; അഞ്ചലിലെ ബേക്കറി പൂട്ടിച്ചു

ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; അഞ്ചലിലെ ബേക്കറി പൂട്ടിച്ചു
X

കൊല്ലം: അഞ്ചലില്‍ ഷവായ് കഴിച്ച കുട്ടിക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് ബേക്കറി പൂട്ടിച്ചു. അഞ്ചല്‍ ചന്തവിളയിലെ ഭാരത് ബേക്കറിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ താല്‍ക്കാലികമായി അടപ്പിച്ചത്. ഇവിടെ നിന്ന് ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്നാണു നടപടി. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഏറം ലക്ഷംവീട് സ്വദേശി സജിന്‍ ചന്തമുക്കിലെ ഭാരത് ബേക്കറിയില്‍ നിന്ന് ഷവായ് വാങ്ങിയത്. ഇത് കഴിച്ച സജിന്റെ കുട്ടികള്‍ക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ആശുപത്രിയിലെത്തി ചികില്‍സ തേടിയപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്നു പറഞ്ഞത്. തുടര്‍ന്ന് സജിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നല്‍കുകയും ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയുമായിരുന്നു. പരിശോധനയില്‍ ദിവസങ്ങള്‍ പഴക്കമുള്ള കോഴിയിറച്ചി, പുഴുങ്ങിയ മുട്ടകള്‍, പഴകിയ മസാലക്കൂട്ടുകള്‍ എന്നിവ കണ്ടെത്തി. തുടര്‍ന്നാണ് ബേക്കറി താല്‍ക്കാലികമായി അടപ്പിച്ചത്.






Next Story

RELATED STORIES

Share it