യന്ത്രത്തകരാര്‍; കോഴിക്കോട്ടേക്കുള്ള വിമാനം ജിദ്ദയില്‍ തിരിച്ചിറക്കി
ജിദ്ദ: യന്ത്രത്തകരാര്‍ കാരണം കോഴിക്കോട്ടേക്കുള്ള വിമാനം ജിദ്ദയില്‍ പറന്നുയര്‍ന്നതിനു പിന്നാലെ തിരിച്ചിറക്കി. സ്‌പൈസ്‌ജെറ്റ് 036 വിമാനമാണ് പറന്നുയര്‍ന്ന് ഒരു മണിക്കൂറിനു ശേഷം പൈലറ്റ് തിരിച്ചിറക്കിയത്. വ്യാഴാഴ്ച രാവിലെ 9.45ന് പോലേണ്ടിയിരുന്ന വിമാനം വൈകി 10.40നാണ് പുറപ്പെട്ടത്. 11.30ഓടെ എന്‍ജിന്‍ തകരാര്‍ കാരണം ജിദ്ദയില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയര്‍ന്ന സമയത്ത് എസി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. വിമാനത്തിന്റെ ഇടത് ഭാഗത്തായി ഫാനിന്റെ ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടതായും പുക ഉയര്‍ന്നെന്നുമാണ് പറയപ്പെടുന്നത്. വിമാനത്തിന്റെ തകരാര്‍ ഒന്നര മണിക്കൂറിനുള്ളില്‍ പരിഹരിച്ചാല്‍ യാത്രക്കാരെ ഇതേ വിമാനത്തില്‍ തന്നെ കൊണ്ടുപോവുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി ലോഞ്ചിലേക്ക് മാറ്റുകയായിരുന്നു.
RELATED STORIES
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMT