Sub Lead

വിമാനത്തിലെ ഭക്ഷണത്തില്‍ പാമ്പിന്റെ തല; കാറ്ററിങ് കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു (വീഡിയോ)

വിമാനത്തിലെ ഭക്ഷണത്തില്‍ പാമ്പിന്റെ തല; കാറ്ററിങ് കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു (വീഡിയോ)
X

അങ്കാറ: തുര്‍ക്കി ആസ്ഥാനമായി സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനിയുടെ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തി. ജൂലൈ 21ന് തുര്‍ക്കിയിലെ അങ്കാറയില്‍ നിന്ന് ജര്‍മനിയിലെ ഡസല്‍ഡോര്‍ഫിലേക്ക് പറന്ന സണ്‍ എക്‌സ്പ്രസ് വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് വണ്‍ മൈല്‍ അറ്റ് എ ടൈം എന്ന ഏവിയേഷന്‍ ബ്ലോഗിനെ ഉദ്ധരിച്ച് ഇന്‍ഡിപെന്‍ഡന്റ് റിപോര്‍ട്ട് ചെയ്തു. പച്ചക്കറികള്‍ക്കിടയില്‍ വെട്ടിമാറ്റിയ നിലയില്‍ പാമ്പിന്റെ തല കണ്ടെത്തിയത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഭക്ഷ്യവിതരണക്കാരനുമായുള്ള കരാര്‍ എയര്‍ലൈന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ക്യാബിന്‍ സ്റ്റാഫിലെ ഒരു അംഗമാണ് പാമ്പിന്റെ തലകിട്ടിയ കാര്യം റിപോര്‍ട്ട് ചെയ്തത്. തങ്ങളുടെ ജീവനക്കാര്‍ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ ഉരുളക്കിഴങ്ങിനും പച്ചക്കറികള്‍ക്കും ഇടയില്‍ ചെറിയ പാമ്പിന്റെ തല കണ്ടെത്തി- ബ്ലോഗില്‍ പറയുന്നു. 'തികച്ചും അപ്രതീക്ഷിതം' എന്നാണ് സണ്‍ എക്‌സ്പ്രസിന്റെ പ്രതിനിധി ടര്‍ക്കിഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അന്വേഷണം ആരംഭിച്ചതായും പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

എയര്‍ലൈന്‍ രംഗത്ത് 30 വര്‍ഷത്തിലധികം അനുഭവപരിചയമുള്ളതിനാല്‍ തങ്ങളുടെ വിമാനത്തില്‍ അതിഥികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ളതാണ്. ഞങ്ങളുടെ അതിഥികള്‍ക്കും ജീവനക്കാര്‍ക്കും സുഖകരവും സുരക്ഷിതവുമായ ഫ്‌ളൈറ്റ് അനുഭവമുണ്ടായിരിക്കുക എന്നതാണ് തങ്ങളുടെ മുന്‍ഗണന- സണ്‍ എക്‌സ്പ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിമാനത്തിനുള്ളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സ്വീകാര്യമല്ല. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ആദ്യമായാണ് ഇത്തരമൊരു പ്രശ്‌നം തങ്ങള്‍ അഭിമുഖീകരിക്കുന്നതെന്ന് ഭക്ഷണ വിതരണത്തിന് കരാറെടുത്തിരിക്കുന്ന കമ്പനി സാന്‍കാക്ക് അറിയിച്ചു. തങ്ങളുടെ ഭക്ഷണം 280 ഡിഗ്രി സെല്‍ഷ്യസില്‍ പാകം ചെയ്യുന്നതിനാല്‍ അധികം വേവാത്ത പാമ്പിന്റെ തല പിന്നീട് ചേര്‍ത്തതായിരിക്കാമെന്ന്- സാന്‍കാക്ക് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it